സൈന ക്വാർട്ടറിൽ
സൈന ക്വാർട്ടറിൽ
Thursday, December 1, 2016 1:45 PM IST
മക്കാവു: ഇന്തോനേഷ്യയുടെ ദിനാൽ ദയ അയോസ്റ്റ്യനെ തോൽപ്പിച്ച് ഇന്ത്യൻ താരം സൈന നെഹ്വാൾ മാക്കാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തി. ഒന്നാം സീഡായ സൈന ഒന്നാം ഗെയിം നഷ്‌ടമായെങ്കിലും തിരിച്ചടിച്ച് 17–21, 21–18, 21–12 എന്ന സ്കോറിനാണ് വിജയത്തിലേക്കെത്തിയത്. ലോക മുൻ ഒന്നാം നമ്പറും ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവുമായ സൈന ക്വാർട്ടറിൽ ചൈനയുടെ സാങ് യിമാനെ നേരിടും. സൈന ജയിച്ചു കയറിയപ്പോൾ പുരുഷ സിംഗിൾസിലും ഡബിൾസിലും ഇന്ത്യൻ താരങ്ങൾക്ക് അടിപതറി. പുരുഷ സിംഗിൾസിൽ പാരുപള്ളി കശ്യപ് 13–21, 20–22 എന്ന സ്കോറിനു ചൈനീസ് തായ്പേയിയുടെ ലിൻ യു സെനോട് പരാജയപ്പെട്ടു. ഡബിൾസിൽ ഇന്ത്യൻ ജോഡികളായ മനു അത്രിയും ബി. സുമീത് റെഡ്ഡിയും 20–22, 19–21 എന്ന സ്കോറിന് സിംഗപ്പൂരിന്റെ ഡാനി ബാവ ക്രിസ്നാന്റ, ഹെൻഡ്രാ വിജയാ സഖ്യത്തോട് തോൽവിയറിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.