കോൽക്കത്ത – പൂന മത്സരം സമനിലയിൽ
കോൽക്കത്ത – പൂന മത്സരം സമനിലയിൽ
Friday, December 2, 2016 1:40 PM IST
കോൽക്കത്ത: ഡാനി മല്ലോ, അരിന്ദം ഭട്ടാചാര്യ എന്നീ ഇരു ഗോൾ കീപ്പർമാർ പോസ്റ്റിനു മുന്നിൽ കീഴടങ്ങാൻ മടിച്ചപ്പോൾ അത്ലറ്റിക്കോ ഡി കോൽക്കത്ത – പൂന സിറ്റി എഫ്സി മത്സരം സമനിലയിൽ. ഇരുടീമും ഗോളൊന്നും നേടിയില്ല. രണ്ടു ടീമും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല.

അത്ലറ്റിക്കോ സെമി ഉറപ്പിച്ച ശേഷമാണ് ഇറങ്ങിയതെങ്കിൽ ഐഎസ്എലിൽനിന്നും പുറത്തായെങ്കിലും അവസാന മത്സരത്തിൽ ജയിക്കാൻ മോഹിച്ചാണ് പൂന ഇറങ്ങിയത്. ഇരു ടീമും 14 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 20 പോയിന്റുമായി കോൽക്കത്ത മൂന്നാം സ്‌ഥാനത്തും 16 പോയിന്റുമായി പൂന സിറ്റി ആറാം സ്‌ഥാനത്തുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.