രഞ്ജി: കേരളത്തിനു വിജയം
Friday, December 2, 2016 1:40 PM IST
കട്ടക്ക്: രഞ്ജി ട്രോഫിയിൽ ത്രിപുരയ്ക്കെതിരേ കേരളത്തിനു വിജയം. രണ്ടാം ഇന്നിംഗ്സിൽ 183 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം മൂന്നു വിക്കറ്റുകൾ മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യത്തിലേക്കെത്തി. 99 റൺസെടുത്ത മൂഹമ്മദ് അസ്ഹറുദ്ദീനും 47 റൺസെടുത്ത ഭവിൻ ജെ. താക്കറുമാണ് കേരളത്തെ വിജയത്തിലേക്കു നയിച്ചത്. 15 റൺസുമായി സൽമാൻ നിസാറും ഒമ്പത് റൺസുമായി സച്ചിൻ ബേബിയും പുറത്തകാതെ നിന്നു. ത്രിപുരയ്ക്കായി ഗുരീന്ദർ സിംഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ 20 റൺസ് ലീഡ് നേടിയ ത്രിപുരയെ രണ്ടാം ഇന്നിംഗ്സിൽ 162 റൺസിൽ ഒതുക്കാനായതാണ് കേരളത്തിനു തുണയായത്. രണ്ടു ഇന്നിംഗ്സുകളിലും കേരളത്തിന്റെ ടോപ് സ്കോററായ മുഹമ്മദ് അസ്ഹറുദ്ദീനാണ് മാൻ ഓഫ് ദി മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.