മണിപ്പൂരിനു സ്വർണജേതാവ്
മണിപ്പൂരിനു സ്വർണജേതാവ്
Saturday, December 3, 2016 2:34 PM IST
തേഞ്ഞിപ്പലം: സംസ്‌ഥാന സ്കൂൾ കായികമേളയുടെ ആദ്യ ദിവസത്തിലെ ജേതാക്കളിൽ വാ രിഷ് ബോഗിമായും എന്നപേര് കാണാം. കേരളക്കാർക്ക് എങ്ങനെ ഇങ്ങനെയൊരു പേര് കിട്ടി എന്നു ചോദ്യമുയർന്നേക്കാം. കോതമംഗലം സെന്റ് ജോർജ് എച്ച്എസ്എസിനായി ആൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗം 400 മീറ്ററിൽ സ്വർണമണിഞ്ഞത്. വാരിഷ് ബോഗിമായു എന്ന മണിപ്പൂർ സ്വദേശിയാണ്. ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന വാരിഷ് ഏഴുവർഷം മുമ്പാണ് കേരളത്തിലെത്തുന്നത്. ഉപരിപഠനം ലക്ഷ്യമാക്കിയായിരുന്നു വാരിഷിന്റെ പ്രവാസം.

കുളത്തറയിലുള്ള കാലിക്കട്ട് ഇസ്്ലാമിക് ഓർഫനേജിലാണ് താമസിക്കുന്നത്. നാലുവർഷം മുമ്പാണ് സെന്റ് ജോർജ് സ്കൂളിൽ ചേർന്നത്. ആദ്യം ഹർഡിൽസ് താരമായിരുന്ന വാരിഷ് കഴിഞ്ഞ ദേശീയ സ്കൂൾ മീറ്റിൽ വെങ്കലവും നേടിയിട്ടുണ്ട്. കഴിഞ്ഞ സംസ്‌ഥാന സ്കൂൾ മീറ്റിൽ ഹർഡിൽസിലും 400 മീറ്റർ ഓട്ടത്തിലും വെള്ളി നേടിയ വാരിഷ് 600 മീറ്ററിൽ സ്വർണവും സ്വന്തമാക്കി. മണിപ്പൂരിലെ വെസ്റ്റ് ഇംഫാലാണ് വാരിഷിന്റെ ജന്മദേശം. പിതാവ് അയൂബ് ഖാൻ ഡ്രൈവറാണ്. മാതാവ് സൗദാ ബീവി. ആറു സഹോദരങ്ങളാണ് വാരിഷിനുള്ളത്. അവധിക്കാലത്ത് വീട്ടുകാരെക്കാണാൻ പോകാറുണ്ടെന്നു പച്ച മലയാളത്തിൽ പറയുന്ന വാരിഷിന് കേരളം ഇപ്പോൾ സ്വന്തം നാടുപോലെതന്നെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.