ഏഷ്യാ കപ്പ് ഇന്ത്യൻ വനിതകൾക്ക്
ഏഷ്യാ കപ്പ് ഇന്ത്യൻ വനിതകൾക്ക്
Sunday, December 4, 2016 12:47 PM IST
ബാങ്കോക്ക്: ചിരവൈരികളായ പാക്കിസ്‌ഥാനെ തോൽപ്പിച്ചു ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾ മുത്തമി ട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മി ത്ലി രാജ് പുറത്താകാതെ നേടിയ 73 റൺസിന്റെ ബലത്തിൽ 20 ഓ വറിൽ അഞ്ചു വിക്കറ്റ് നഷ്‌ടത്തിൽ 121 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്‌ഥാനു 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യക്ക് 17 റൺസിന്റെ വിജ യം. നാല് ഓവറിൽ 22 റൺസ് വഴ ങ്ങി രണ്ടു വിക്കറ്റുകൾ നേടിയ എക്‌ത ബിഷിന്റ പ്രകടനമാണ് പാക് ടീമിനേ തകർത്തത്. ടൂർണമെന്റിലെ ലീഗ് മത്സരത്തിലും പാക്കിസ്‌ഥാനെ തകർത്ത ഇന്ത്യ അഞ്ചി ൽ അഞ്ചു കളികളും വിജയിച്ചാണ് ഫൈനലിലേക്കെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.