സാഞ്ചസിനു ഹാട്രിക്: ആഴ്സണലിനു ജയം
സാഞ്ചസിനു ഹാട്രിക്: ആഴ്സണലിനു ജയം
Sunday, December 4, 2016 12:47 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അലക്സിസ് സാഞ്ചസിന്റെ ഹാട്രിക് മികവിൽആഴ്സണൽ 5–1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചു. മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്സ്പറിനും വൻജയം. എന്നാൽ, നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്ററിനു തോൽവി. 72, 80, 86 മിനിറ്റിലായിരുന്നു സാഞ്ചസിന്റെ ഗോളുകൾ.

അനുനിമിഷം സ്കോറുകൾ മാറിമറിഞ്ഞ മത്സരത്തിൽ ശക്‌തരായ ലിവർപൂളിനെ ബോൺമൗത്ത് 4–3 എന്ന സ്കോറിനു അട്ടിമറിച്ചു. രണ്ടു ഗോളിനു മുന്നിൽനിന്ന ശേഷമായിരുന്നു ലിവർപൂൾ തോൽവിയിലേക്കു പതിച്ചത്. ടോട്ടനം എതില്ലാത്ത അഞ്ചു ഗോളിനു സ്വാൻസി സിറ്റിയെ തോൽപ്പിച്ചു. ലീസ്റ്റർ സിറ്റിയെ സണ്ടർലൻഡ് 2–1 പരാജയപ്പെടുത്തി. 14 കളിയിൽ 34 പോയിന്റുമായി ചെൽസി ഒന്നാമതും രണ്ടാമതുള്ള ആഴ്സണലിന് അത്രതന്നെ കളിയിൽ 31 പോയിന്റാണുള്ളത്. 14 കളികൾ പൂർത്തിയാക്കിയ ലിവർപൂൾ 30 പോയിന്റുമായി മൂന്നാം സ്‌ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.