വാർണർ ഷോയിൽ പരമ്പര ഓസീസ് തൂത്തുവാരി
വാർണർ ഷോയിൽ പരമ്പര ഓസീസ് തൂത്തുവാരി
Friday, December 9, 2016 1:26 PM IST
മെൽബൺ: ഡേവിഡ് വാർണറിന്റെ ഉജ്വല സെഞ്ചുറിയുടെ പിൻബലത്തിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് മിന്നും ജയം. 128 പന്തിൽനിന്ന് 13 സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 156 റൺസ് നേടിയ വാർണറിന്റെ മികവിലൂടെ ഓസ്ട്രേലിയ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 264 റൺസ് നേടി. ന്യൂസിലൻഡിന്റെ മറുപടി 36.1 ഓവറിൽ 147ൽ അവസാനിച്ചു. ഓസീസ് ജയം 117 റൺസിന്. ഇതോടെ മൂന്നു മത്സര പരമ്പര ഓസ്ട്രേലിയ തൂത്തുവാരി. വാർണറാണ് മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരീസും.


വാർണറിന്റെ ഒറ്റയാൾപോരാട്ടത്തിലൂടെയാണ് ഓസ്ട്രേലിയ 264ൽ എത്തിയത്. മധ്യനിരയിൽ 37 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസ് ഇന്നിംഗ്സിലെ രണ്ടാമത്തെ റൺ നേട്ടക്കാരൻ. ജോർജ് ബെയ്ലി 23 റൺസ് എടുത്തു. 34 റൺസ് എടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ന്യൂസിലൻഡ് നിരയിൽ ടോപ് സ്കോറർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.