ആർച്ചറി ചാമ്പ്യൻഷിപ്പ്: കണ്ണൂരും എറണാകുളവും സംയുക്‌ത ജേതാക്കൾ
Friday, December 9, 2016 1:26 PM IST
തൃശൂർ: കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന സംസ്‌ഥാന സീനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ കണ്ണൂരും എറണാകുളവും (14 പോയിന്റ് വീതം) സംയുക്‌ത ജേതാക്കളായി. തൃശൂർ (11 പോയിന്റ്) രണ്ടാം സ്‌ഥാനവും ഇടുക്കി (ഒമ്പതു പോയിന്റ്) മൂന്നാം സ്‌ഥാനവും വയനാട്(ആറു പോയിന്റ്) നാലാം സ്‌ഥാനവും നേടി.

മത്സരവിജയികൾ(ആദ്യ മൂന്ന് സ്‌ഥാനക്രമത്തിൽ): ഇന്ത്യൻ റൗണ്ട് (പുരുഷവിഭാഗം)–അജിത് ബാബു (എറണാകുളം), സജിത് ബാബു (വയനാട്), ദശരഥ് രാജഗോപാൽ (കണ്ണൂർ). ഇന്ത്യൻ റൗണ്ട് (വനിതാ വിഭാഗം)–ടെൽമമോൾ (കണ്ണൂർ), ജൂഡിത് മേരി ദാസൻ (തൃശൂർ), രേഷ്മ (കണ്ണൂർ). റികർവ് റൗണ്ട്(പുരുഷ വിഭാഗം)–വിഷ്ണു സിദ്ധാർഥൻ (തൃശൂർ), എ.ആർ. അഭിജിത് (എറണാകുളം), അതുൽരാജ് (കണ്ണൂർ). റികർവ് റൗണ്ട്(വനിതവിഭാഗം)–അനാമിക സുരേഷ് (കണ്ണൂർ), അക്ഷയദാസ് (വയനാട്), ജി.ആർ. ലക്ഷ്മി (എറണാകുളം). കോമ്പൗണ്ട് റൗണ്ട്(പുരുഷവിഭാഗം)–ട്രിവർ കൊറിയ (എറണാകുളം), എ.ടി. അലക്സ് (തൃശൂർ), സിദ്ധാർഥ് രാജഗോപാൽ (കണ്ണൂർ). കോമ്പൗണ്ട് റൗണ്ട്(വനിത വിഭാഗം)– സാന്ദ്ര ബെന്നി (ഇടുക്കി), ഡാനിയ ജിജി (ഇടുക്കി), വി. ശ്രീലക്ഷ്മി (ഇടുക്കി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.