റിഫീൽ റിട്ടയേഡ് ഹർട്ട്
റിഫീൽ റിട്ടയേഡ് ഹർട്ട്
Friday, December 9, 2016 1:26 PM IST
മുംബൈ: ഇന്ത്യ–ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നിയന്ത്രിക്കാൻ അമ്പയർ പോൾ റിഫീൽ ഉണ്ടാവില്ല. മത്സരത്തിന്റെ ആദ്യദിനത്തിൽ തലയ്ക്കു പിന്നിൽ ഏറുകൊണ്ട് റിഫീലിനു പരിക്കേറ്റിരുന്നു. വിശ്രമമെടുക്കാൻ ഡോക്ടർമാർ നിർദേശിച്ചതിനാലാണ് അമ്പയറെ മാറ്റുന്നതെന്ന് ഐസിസി പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ വിക്കറ്റ് കീപ്പർ പാർഥീവ് പട്ടേലിനു ത്രോ ചെയ്ത പന്ത് കൊണ്ടാണു റിഫീലിനു പരിക്കേറ്റത്. റിഫീലിനു പകരം മാരിയസ് ഇരാസ്മസ് മത്സരം നിയന്ത്രിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.