1,000 റഷ്യൻ കായികതാരങ്ങൾ മരുന്നടിച്ചതായി റിപ്പോർട്ട്
1,000 റഷ്യൻ കായികതാരങ്ങൾ മരുന്നടിച്ചതായി റിപ്പോർട്ട്
Friday, December 9, 2016 1:26 PM IST
ലണ്ടൻ: റഷ്യൻ കായികലോകത്തിനുമേൽ വീണ്ടും കരിനിഴൽ വീഴ്ത്തി റിച്ചാർഡ് മക്ലാരന്റെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്ത്. 30 ഇനങ്ങളിലായി ആയിരത്തിൽൽ അധികം റഷ്യൻ താരങ്ങൾ കായിക സ്‌ഥാപനങ്ങളുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സോച്ചി ശീതകാല ഒളിമ്പിക്, ലണ്ടൻ ഒളിമ്പിക്സ്, പാരാലിമ്പിക്സ്, രാജ്യാന്തര മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുത്ത റഷ്യൻ താരങ്ങളാണ് മരുന്നടിച്ചത്.


മക്ലാരന്റെ ആദ്യ റിപ്പോർട്ടിൽ സർക്കാർ അംഗീകൃത മരുന്നടിയാണ് റഷ്യയിൽ നടക്കുന്നതെന്ന് ആരോപിച്ചിരുന്നു. 2014 സോച്ചി ശീതകാല ഒളിമ്പിക്സിൽ പരിശോധനയ്ക്കെടുത്ത സാമ്പിളിൽ ഉപ്പും, കാപ്പിയും ഉപയോഗിച്ച് കൃത്രിമം കാണിച്ചെന്നും വാഡ(ലോക ഉത്തേജക വിരുദ്ധ ഏജൻസി)യ്ക്കു നല്കിയ റിപ്പോർട്ടിൽ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.