എംജി സെമിയിൽ
എംജി സെമിയിൽ
Saturday, December 10, 2016 1:44 PM IST
പാലാ: സെന്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന 66–ാമത് അഖിലേന്ത്യ അന്തർസർവകലാശാലാ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ എംജി യൂണിവേഴ്സിറ്റി സെമിയിൽ കടന്നു. കുരുക്ഷേത്ര യൂണിവേഴ്സിറ്റി ഹരിയാന, പഞ്ചാബി യൂണിവേഴ്സിറ്റി പട്യാല, ഭാരതിയാർ യൂണിവേഴ്സിറ്റി തമിഴ്നാട് എന്നിവരാണ് സെമിയിൽ കടന്ന മറ്റു യൂണിവേഴ്സിറ്റികൾ. പശ്ചിമമേഖലയിൽ മൂന്നാമതെത്തിയ വി.എൻ.സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് എംജി സർവകലാശാല സെമിയിലെത്തിയത്. സ്കോർ; 25–11, 25–19, 25–21.

രാവിലെ നടന്ന മറ്റൊരു വാശിയേറിയ പോരാട്ടത്തിൽ പഞ്ചാബി യൂണിവേഴ്സിറ്റി പട്യാല തമിഴ്നാട് അണ്ണാ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തു. സ്കോർ: 27–25, 26–24, 31–29. വൈകുന്നേരം നടന്ന ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞവർഷത്തെ സെക്കൻഡ് റണ്ണേഴ്സ്അപ്പായ കുരുക്ഷേത്ര യൂണിവേഴ്സിറ്റി പഞ്ചാബ് യൂണിവേഴ്സിറ്റി ച ണ്ഡീഗഡിനെ പരാജയപ്പെടുത്തി. സ്കോർ: 25–17, 25–21, 25–20. ദക്ഷിണേന്ത്യൻ ചാമ്പ്യന്മാരായ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി കഴിഞ്ഞവർഷത്തെ രണ്ടാം സ്‌ഥാനക്കാരായ കാലിക്കട്ട് യൂണിവേഴ്സിറ്റിയെ തോൽപിച്ചു സെമിഫൈനലിൽ കടന്നു. സ്കോർ: 25–16, 25–21, 23–25, 25–22.


ഇന്നു വൈകുന്നേരം അഞ്ചിനു സെമി മത്സരങ്ങൾ നടക്കും. കുരുക്ഷേത്ര യൂണിവേഴ്സിറ്റിയും പഞ്ചാബി യൂണിവേഴ്സിറ്റിയും തമ്മിലാണ് ആദ്യമത്സരം. തുടർന്ന് എംജി സർവകലാശാലയും ഭാരതിയാർ യൂണിവേഴ്സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. 12–നാണു ഫൈനൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.