സംസ്‌ഥാന വോളി: ആദ്യ ജയം തിരുവനന്തപുരത്തിന്
സംസ്‌ഥാന വോളി: ആദ്യ ജയം തിരുവനന്തപുരത്തിന്
Saturday, December 10, 2016 1:44 PM IST
അങ്കമാലി: മുപ്പത്തിയാറാമതു സംസ്‌ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് അങ്കമാലിയിൽ തുടക്കംകുറിച്ചു. വനിതകളുടെ മത്സരമാണ് ആദ്യം നടന്നത്. നേരിട്ടുള്ള മൂന്നു സെറ്റുകൾക്കു കൊല്ലത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം ആദ്യജയം സ്വന്തമാക്കി. സ്കോർ: 25–17, 25–23, 25–22. ആദ്യ സെറ്റ് അനായാസം നേടിയ തിരുവനന്തപുരം തുടർന്നുള്ള രണ്ടു സെറ്റുകൾ ഏറെ വിയർപ്പൊഴുക്കിയാണു സ്വന്തമാക്കിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ കൊല്ലത്തിനായിരുന്നു മുൻതൂക്കം. എന്നാൽ തിരുവന്തപുരം ശക്‌തമായി തിരിച്ചുവന്നു. മൂന്നാം സെറ്റിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ അവസാനപാദത്തിൽ തിരുവന്തപുരം സെറ്റ്് കൈപിടിയിലൊതുക്കി. കെഎസ്ഇബി താരങ്ങളുടെ കരുത്തിലാണു തിരുവന്തപുരം ജയം സ്വന്തമാക്കിയത്. ടിജി രാജു, കെ.എസ്. ജിനി, എസ്. രേഖ തുടങ്ങിയവർ തിരുവനന്തപുരത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്നു മൂന്നു മത്സരങ്ങളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.