പൂനയിൽ കേരളത്തനിമ
Saturday, January 7, 2017 2:20 PM IST
പൂ​​ന: ദേ​​ശീ​​യ സ്കൂ​​ൾ അ​ത്‌​ല​​റ്റി​​ക്സ് മൂ​​ന്നാ​​യി മു​​റി​​ച്ചോ​​ളൂ; പ​​ക്ഷേ, കി​​രീ​​ടം മാ​​ത്രം വി​​ട്ടു​​ത​​രി​​ല്ലെ​​ന്ന​​തു തെ​​ളി​​യി​​ച്ച് ബ​​ലേ​​ബാ​​ഡി ഛത്ര​​പ​​തി ശി​​വ​​ജി സ്റ്റേ​​ഡി​​യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ന​​ന്ദ​​നടനം. എ​​തി​​രാ​​ളി​​ക​​ളെ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ക്കി കേ​​ര​​ളം ദേ​​ശീ​​യ സീ​​നി​​യ​​ർ സ്കൂ​​ൾ അ​​ത‌്​​‌‌‌ല​​റ്റി​​ക്സ് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. തു​​ട​​ർ​​ച്ച​​യാ​​യി 19 ത​​വ​​ണ ദേ​​ശീ​​യ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​മ്പ്യ​ന്മാ​​രാ​​യ കേ​​ര​​ളം അ​​ങ്ങ​​നെ ക​​ന്നി സീ​​നി​​യ​​ർ വി​​ഭാ​​ഗം കി​​രീ​​ടവും സ്വ​​ന്ത​​മാ​​ക്കി. സീ​​നി​​യ​​ർ, ജൂ​​ണി​​യ​​ർ, സ​​ബ് ജൂ​​ണി​​യ​​ർ എ​​ന്ന് ദേ​​ശീ​​യ സ്കൂ​​ൾ മീ​​റ്റി​​നെ മൂ​​ന്നാ​​ക്കി​​യ​​ശേ​​ഷ​​മു​​ള്ള കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ കി​​രീ​​ട ധാ​​ര​​ണ​​ം. 11 സ്വ​​ർ​​ണ​​വും 13 വെ​​ള്ളി​​യും ഏ​​ഴ് വെ​​ങ്ക​​ല​​വും നേ​​ടി 114 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് കേ​​ര​​ളം സീ​​നി​​യ​​ർ ചാ​മ്പ്യ​ന്മ​ാരാ​​യ​​ത്. മീ​​റ്റി​​ന്‍റെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന​​ലെ നാ​​ല് സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ള്ളി​​യും നാ​​ല് വെ​​ങ്ക​​ല​​വും മ​​ല​​യാ​​ളി​​ക്കു​​ട്ടി​​ക​​ൾ കൈ​​ക്ക​​ലാ​​ക്കി.

200, 800, ക്രോ​​സ്ക​​ണ്‍​ട്രി

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ഞ്ച് കി​​ലോ​​മീ​​റ്റ​​ർ ക്രോ​​സ്ക​​ണ്‍​ട്രി വെ​​ങ്ക​​ല​​ത്തോ​​ടെ​​യാ​​ണ് അ​​വ​​സാ​​ന​​ ദി​​നം കേ​​ര​​ളം മെ​​ഡ​​ൽക്കൊ​​യ്ത്ത് ആ​​രം​​ഭി​​ച്ച​​ത്. പൂ​​ന​​യി​​ലെ ന​​നു​​ത്ത ത​​ണു​​പ്പി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ പ​​റ​​ളി​​യു​​ടെ പി.​​എ​​ൻ. അ​​ജി​​ത് 16:43.12 സെ​​ക്ക​​ൻ​​ഡി​​ൽ മൂ​​ന്നാ​​മ​​തെ​​ത്തി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 200 മീ​​റ്റ​​റി​​ൽ ക​​ല്ല​​ടി സ്കൂ​​ളി​​ന്‍റെ വി. ​​മു​​ഹ​​മ്മ​​ദ് അ​​ജ്മ​​ൽ ഒ​​ന്നാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്തു. ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ലെ​​ത്തി​​യ ആ​​ദ്യ സ്വ​​ർ​​ണം. 21.98 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് മു​​ഹ​​മ്മ​​ദ് അ​​ജ്മ​​ൽ 200 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 22.20 സെ​​ക്ക​​ൻ​​ഡു​​മാ​​യി ലി​​ബി​​ൻ ഷി​​ബു വെ​​ങ്ക​​ല​​വും കേ​​ര​​ള ക്യാ​​മ്പിലെ​​ത്തി​​ച്ചു. 100 മീ​​റ്റ​​റി​​ൽ മു​​ഹ​​മ്മ​​ദ് അ​​ജ്മ​​ൽ വെ​​ള്ളി നേ​​ടി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 200 മീ​​റ്റ​​റി​​ൽ കേ​​ര​​ള​​ത്തി​​നു നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം. വെ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ രാ​​ജ​​ശ്രീ പ്ര​​സാ​​ദ് 200ലും ​​വി​​ജ​​യി​​ച്ച് സ്പ്രി​ന്‍റ് ഡ​​ബി​​ൾ തി​​ക​​ച്ചു. 100 മീ​​റ്റ​​ർ 12.17 സെ​​ക്ക​​ൻ​​ഡി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യ രാ​​ജ​​ശ്രീ 24.68 സെ​​ക്ക​​ൻ​​ഡി​​ൽ 200 സ്വ​​ർ​​ണ​​വും ക​​ര​​സ്ഥ​​മാ​​ക്കി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ആ​​ദ്യം ന​​ട​​ന്ന ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 800 മീ​​റ്റ​​റി​​ൽ സി.​​വി. സു​​ഗ​​ന്ധ​​കു​​മാ​​ർ 1:56.55 സെ​​ക്ക​​ൻ​​ഡോ​​ടെ വെ​​ങ്ക​​ലം നേ​​ടി.

ഹ​​ർ​​ഡി​​ൽ ക​​ട​​ന്ന് കേ​​ര​​ളം

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ കേ​​ര​​ളം സ്വ​​ർ​​ണ​​വും വെ​​ങ്ക​​ല​​വും ക​​ര​​സ്ഥ​​മാ​​ക്കി​​യ​​പ്പോ​​ൾ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ള്ളി ല​​ഭി​​ച്ചു. ക​​ല്ല​​ടി സ്കൂ​​ളി​​ന്‍റെ അ​​നി​​ല വേ​​ണു​​വാ​​ണ് ഹ​​ർ​​ഡി​​ൽ ഓ​​ടി​​ച്ചാ​​ടി​​ക്ക​​ട​​ന്ന് സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്. 1:04.00 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു അ​​നി​​ല ഓ​​ടി​​യെ​​ത്തി​​യ​​ത്. 1:05.50 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ തൊ​​ട്ട് എ​​സ്. അ​​ർ​​ഷി​​ത വെ​​ങ്ക​​ലം നേ​​ടി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കെ. ​​മു​​ഹ​​മ്മ​​ദ് അ​​ന​​സ് 54.35 സെ​​ക്ക​​ൻ​​ഡി​​ൽ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. 53.12 എ​​ന്ന റി​​ക്കാ​​ർ​​ഡ് സ​​മ​​യം കു​​റി​​ച്ച മ​​ഹാ​​രാ​​ഷ്‌ട്ര​​യു​​ടെ ഹ​​ർ​​ഷ​​വ​​ർ​​ധ​​ൻ ഭോ​​സ്‌​ലെ​​യ്ക്കാ​​ണ് സ്വ​​ർ​​ണം.

റി​​ലേ തെ​​റ്റാ​​തെ

4-400 മീ​​റ്റ​​ർ റി​​ലേ​​യി​​ലെ സാ​​ങ്കേ​​തി​​ക പി​​ഴ​​വ് പ​​രി​​ഹ​​രി​​ച്ചാ​​യി​​രു​​ന്നു 4-100 റി​​ലേ​​യി​​ൽ കേ​​ര​​ളം ഇ​​റ​​ങ്ങി​​യ​​ത്. ബാ​​റ്റ​​ണ്‍ ഓ​​ടി കൈ​​മാ​​റി​​യ​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ണ്‍​കു​​ട്ടി​​ക​​ൾ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു, പെ​​ണ്‍​കു​​ട്ടി​​ക​​ൾ വെ​​ള്ളി​​യി​​ലും. എം. ​​അ​ഞ്ജ​​ന, അ​​ബി​​ഗെ​​യ്ൽ ആ​​ലോ​​ക്യ​​നാ​​ഥ്, കെ.​​എം. നി​​ബ, അ​​ഞ്ജ​​ലി ജോ​​ണ്‍​സ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് 48.26 സെ​​ക്ക​​ൻ​​ഡി​​ൽ കേ​​ര​​ള​​ത്തി​​ന് വെ​​ള്ളി സ​​മ്മാ​​നി​​ച്ച​​ത്. ത​​മി​​ഴ്നാ​​ട് മീ​​റ്റ് റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി. കെ.​​എ. അ​​ല​​ൻ, നി​​ബി​​ൻ ബാ​​ബു, മു​​ഹ​​മ്മ​​ദ് അ​​ജ്മ​​ൽ, ഓം​​കാ​​ർ​​നാ​​ഥ് എ​​ന്നി​​വ​​രു​​ടെ ടീം ​​റി​​ലേ​​യു​​ടെ മു​​ഴു​​വ​​ൻ​​ആ​​വേ​​ശം​​പ​​ക​​ർ​​ന്നാ​​ണ് സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തി​​യ​​ത്. അ​​വ​​സാ​​ന ലാ​​പ്പ് ഓ​​ടി​​യ ഓം​​കാ​​ർ​​നാ​​ഥ് പി​​ന്നി​​ൽ​​നി​​ന്ന് ഓ​​ടി​​ക്ക​​യ​​റി ഫി​​നി​​ഷ് ചെ​​യ്താ​​ണ് സ്വ​​ർ​​ണം കൈ​​പ്പി​​ടി​​യി​​ൽ ഒ​​തു​​ക്കി​​യ​​ത്.


ഡ​​ബി​​ൾ റി​​ക്കാ​​ർ​​ഡ്, മി​​ക​​ച്ച താ​​രം; അ​​ബി​​ത പ​​ടി​​യി​​റ​​ങ്ങു​​ന്നു

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ൽ റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി​​യ അ​​ബി​​ത മേ​​രി മാ​​നു​​വ​​ൽ 800 മീ​​റ്റ​​റി​​ലും റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. അ​​ബി​​ത ക​​ഴി​​ഞ്ഞ വ​​ർ​​ഷം കു​​റി​​ച്ച 2:08.69 സെ​​ക്ക​​ൻ​​ഡ് ഇ​​ത്ത​​വ​​ണ 2:08.53 ആ​​ക്കി തി​​രു​​ത്തി​​യാ​​ണ് ഇ​​ന്ന​​ലെ 800 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. എ​​തി​​രാ​​ളി​​ക​​ളെ 25 മീ​​റ്റ​​റി​​ല​​ധി​​കം പി​​ന്നി​​ലാ​​ക്കി​​യാ​​യി​​രു​​ന്നു അ​​ബി​​ത​​യു​​ടെ ഫി​​നി​​ഷിം​​ഗ്. ഉ​​ഷ​​യു​​ടെ പ്രി​​യ​​ശി​​ഷ്യ​​യാ​​യ അ​​ബി​​ത കോ​​ഴി​​ക്കോ​​ട് പൂ​​വ​​ബാ​​യി എ​​എം​​എ​​ച്ച്എ​​സ് പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. ഇ​​ത് അ​​വ​​സാ​​ന സ്കൂ​​ൾ മീ​​റ്റ്. അ​​ഞ്ച് സ്വ​​ർ​​ണ​​വു ഒ​​രു വെ​​ള്ളി​​യും ഇ​​തു​​വ​​രെ സ്കൂ​​ൾ മീ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് സ്വ​​ന്ത​​മാ​​ക്കി. ഇ​​ത്ത​​വ​​ണ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ മി​​ക​​ച്ച താ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തും അ​​ബി​​ത ത​​ന്നെ.

400 മീ​​റ്റ​​റി​​ലെ പ്ര​​ക​​ട​​ന​​മാ​​ണ് അ​​ബി​​ത​​യെ മി​​ക​​ച്ച താ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്. ലോം​​ഗ്ജം​​പി​​ൽ റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി​​യ കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യു​​ടെ മ​​ല​​യാ​​ളി​​ക്കു​​ട്ടി എം. ​​ശ്രീ​​ശ​​ങ്ക​​റാ​​ണ് ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ മി​​ക​​ച്ച താ​​രം.

ആ​​തി​​ഥേ​​യ​​രു​​ടെ ക​​ള്ള​​ക്ക​​ളി

മീ​​റ്റി​​ൽ ര​​ണ്ടാം സ്ഥാ​​നം ആ​​തി​​ഥേ​​യ​​രാ​​യ മ​​ഹാ​​രാ​​ഷ്‌ട്ര പോ​​യി​​ന്‍റ് തി​​രി​​മ​​റി​​യി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കി. പോ​​യി​ന്‍റ് അ​​ല്ല മീ​​റ്റി​​ലെ ആ​​ദ്യ സ്ഥാ​​ന​​ക്കാ​​രെ നി​​ശ്ച​​യി​​ക്കു​​ന്ന​​തെ​​ന്ന​​ത്, നേ​​ടി​​യ മെ​​ഡ​​ല​ു​ക​​ളാ​​ണെ​​ന്നും സം​​ഘാ​​ട​​ക​​ർ വാ​​ദി​​ച്ചു. ""പ​​രി​​പാ​​ടി​​യി​​ൽ മാ​​റ്റം​​വ​​രു​​ത്താ​​ൻ കമ്മിറ്റി ക്ക് അ​​ധി​​കാ​​ര​​മു​​ണ്ട്”എന്നു പ​​റ​​യു​​ന്ന​​തു​​പോ​​ലാ​​യി കാ​​ര്യ​​ങ്ങ​​ൾ. അ​​തോ​​ടെ 60 പോ​​യി​​ന്‍റ് നേ​​ടി​​യ ത​​മി​​ഴ്നാ​​ട് മെ​​ഡ​​ൽ​​നി​​ല​​യി​​ൽ മൂ​​ന്നാ​​മ​​താ​​യി. 45 പോ​​യി​​ന്‍റു​​ള്ള മ​​ഹാ​​രാ​​ഷ്‌ട്ര ര​​ണ്ടാ​​മ​​തും. മ​​ഹാ​​രാഷ്‌ട്ര​​ യ്ക്ക് അ​​ഞ്ച് സ്വ​​ർ​​ണ​​വും ആ​​റ് വെ​​ള്ളി​​യും എ​​ട്ട് വെ​​ങ്ക​​ല​​വു​​മാ​​ണ്. ത​​മി​​ഴ്നാ​​ടി​​ന് നാ​​ല് സ്വ​​ർ​​ണ​​വും അ​​ഞ്ച് വെ​​ള്ളി​​യും ഏ​​ഴ് വെ​​ങ്ക​​ല​​വു​​മാ​​ണു​​ള്ള​​ത്. അ​​തി​​ൽ മൂ​​ന്ന് റി​​ലേ സ്വ​​ർ​​ണ​​വും ഒ​​രു റി​​ലേ​​യി​​ലെ വെ​​ള്ളി​​യും ഉ​​ൾ​​പ്പെ​​ടും. റി​​ലേ​​യി​​ൽ സ്വ​​ർ​​ണം നേ​​ടു​​ന്ന ടീ​​മി​​ന് 10ഉം ​​വെ​​ള്ളി​​ക്ക് ആ​​റും വെ​​ങ്ക​​ല​​ത്തി​​ന് ര​​ണ്ടും പോ​​യി​​ന്‍റാ​​ണ്. സ്കൂ​​ൾ ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (എ​​സ്ജി​​എ​​ഫ്ഐ) നി​​യ​​മ​​പ്ര​​കാ​​രം ടീം ​​നേ​​ടു​​ന്ന പോ​​യി​​ന്‍റ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ആ​​ദ്യ സ്ഥാ​​ന​​ക്കാ​​രെ നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.

പ​​ത്ത് റി​​ക്കാ​​ർ​​ഡ്, മൂ​​ന്ന് കേ​​ര​​ള​​ത്തി​​ന്

മീ​​റ്റി​​ൽ പി​​റ​​ന്ന പ​​ത്ത് റി​​ക്കാ​​ർ​​ഡു​​ക​​ളി​​ൽ മൂ​​ന്നെ​​ണ്ണം കേ​​ര​​ള​​ത്തി​​ന്‍റെ കു​​ട്ടി​​ക​​ളു​​ടെ പേ​​രി​​ലാ​​ണ്. കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തി​​നു​​വേ​​ണ്ടി ഇ​​റ​​ങ്ങി ലോം​​ഗ്ജം​​പി​​ൽ റി​​ക്കാ​​ർ​​ഡ് ഇ​​ട്ട ശ്രീ​​ശ​​ങ്ക​​റും മ​​ല​​യാ​​ളി താ​​രം ത​​ന്നെ. അ​​ങ്ങ​​നെ നോ​​ക്കു​​മ്പോ​​ൾ പ​​ത്തി​​ൽ നാ​​ലി​​ലും കേ​​ര​​ള ട​​ച്ച്. അ​​ബി​​ത മേ​​രി മാ​​നു​​വ​​ൽ (400, 800 മീ​​റ്റ​​റു​​ക​​ളി​​ൽ), എ​​സ്. അ​​ശ്വി​​ൻ (പോ​​ൾ​​വോ​​ൾ​​ട്ട്) എ​​ന്നി​​വ​​രാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് കു​​ട്ടി​​ക​​ൾ.

ആ​​ഘോ​​ഷ ബി​​രി​​യാ​​ണി, ഇ​​ന്നു മ​​ട​​ക്കം

മൂ​​ന്നാം​​ദി​​നം​​ത​​ന്ന കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച കേ​​ര​​ള ടീം ​​ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ആ​​ഘോ​​ഷം തു​​ട​​ങ്ങി​​യി​​രു​​ന്നു. ഉ​​ച്ച​​യ്ക്ക് ചോ​​റി​​നൊ​​പ്പം പാ​​ൽ​​പാ​​യ​​സം വി​​ള​​മ്പി. രാ​​ത്രി​​യി​​ലേ​​ക്ക് ചി​​ക്ക​​ൻ ബി​​രി​​യാ​​ണി​​ക്കു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി. നോ​​ട്ട് പ്ര​​തി​​സ​​ന്ധി തു​​ട​​രു​​മ്പോ​​ൾ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ പാ​​ൻ​​കാ​​ർ​​ഡ് കൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നെ​​ന്ന് ടീം ​​മാ​​നേ​​ജ​​ർ ജി​​ജി ജോ​​ണ്‍ പ​​റ​​ഞ്ഞു. ക​​ണ്ണൂ​​ർ മ​​ട്ട​​ന്നൂ​​ർ സ്വ​​ദേ​​ശി​​യാ​​യ നാ​​രാ​​യ​​ണ​​നാ​​ണ് കു​​ട്ടി​​ക​​ൾ​​ക്ക് സ്പെ​​ഷ​​ൽ ബി​​രി​​യാ​​ണി ത​​യാ​​റി​​ക്കി​​യ​​ത്.

ടീം ​​ഇ​​ന്ന് വൈ​​കു​​ന്നേ​​രം 6.45നു ​​പു​​റ​​പ്പെ​​ടു​​ന്ന പൂ​​ർ​​ണ എ​​ക്സ്പ്ര​​സി​​ൽ മ​​ട​​ങ്ങും. ബ​​ലേ​​വാ​​ഡി മ​​ല​​യാ​​ളി അ​​സോ​​സി​​യേ​​ഷ​​ൻ ന​​ല്കു​​ന്ന സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ടീം ​​മ​​ട​​ങ്ങു​​ക. കി​​രീ​​ടം നേ​​ടി​​യ ടീ​​മി​​നെ ഇ​​ന്ന​​ലെ അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ അ​​നു​​മോ​​ദി​​ച്ചി​​രു​​ന്നു.

അനീഷ് ആലക്കോട്