വീ​ണ്ടും ഗ്രീ​സ്മാ​ന്‍; അ​ത്‌​ല​റ്റി​ക്കോ​യ്ക്കു ​ജ​യം
Sunday, January 8, 2017 11:28 AM IST
മാ​ഡ്രി​ഡ്: ആ​ദ്യം വി​ര​ണ്ടെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ല്‍ നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ല്‍ ഐ​ബ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ത്​ലറ്റി​ക്കോ മാ​ഡ്രി​ഡ് ലാ ​ലി​ഗ​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. വി​ര​സ​മാ​യ ഒ​ന്നാം പ​കു​തി​ക്കു ശേ​ഷം സൗ​ള്‍ നി​ഗ്വ​സും അന്‍റോ ണി​ ഗ്രീസ്മാ​നും നേ​ടി​യ ഗോ​ളിലാ​ണ് അ​ത്‌​ല​റ്റി​ക്കോ വി​ജ​യം നേ​ടി​യ​ത്. ക​ളി​യു​ടെ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യ​ത് താ​ര​ത​മ്യേ​ന ചെ​റു മീ​നു​ക​ളാ​യ ഐ​ബ​റാ​യി​രു​ന്നു. ലൂ​ണ​യും സെ​ര്‍ജി എ​ൻ​റി​ച്ചും ന​ട​ത്തി​യ മു​ന്നേ​റ്റം മോ​യ ത​ക​ര്‍ത്ത​പ്പോ​ള്‍ അ​ത്‌​ല​റ്റി​ക്കോ ഒ​ന്നാം മി​നി​റ്റി​ല്‍ ഒ​ന്നു വി​റ​ച്ചു. ലീ​ഗി​ലെ ക​ഴി​ഞ്ഞ നാ​ല് എവേ മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്നി​ലും ഒ​രു ഗോ​ള്‍ പോ​ലും നേ​ടാ​തെ തോ​ല്‍വി​യേ​റ്റു വാ​ങ്ങി​യ​തി​ന്‍റെ സ​മ്മ​ര്‍ദം അ​ത്‌​ല​റ്റി​ക്കോ​യു​ടെ ക​ളി​യും പ്ര​ക​ട​മാ​യി​രു​ന്നു.

43 -ാം മി​നി​റ്റി​ലും ഐ​ബ​റി​ന് ഒ​രു സു​വ​ര്‍ണാ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല. 54-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച കോ​ര്‍ണ​ര്‍ ഫി​ലി​പ് ലു​യി​ലേ​ക്ക്, ലൂ​യി​സ് ബോ​ക്‌​സി​ലേ​ക്ക് ഉ​യ​ര്‍ത്തി​വി​ട്ട പ​ന്തി​ല്‍ ത​ല​വ​ച്ച സൗ​ര്‍ നി​ഗ്വ​സ് ഗോ​ള്‍ കീ​പ്പ​റി​ന് ഒ​ര​വ​സ​ര​വും ന​ല്‍കാ​തെ വ​ല​യി​ലെ​ത്തി​ച്ചു.

സ​മ​നി​ല ഗോ​ളി​നാ​യി ഐ​ബ​ര്‍ ആ​ക്ര​മി​ച്ചു ക​ളി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. 74-ാം മി​നി​റ്റി​ല്‍ ഫ്ര​ഞ്ച് സൂ​പ്പ​ര്‍താ​രം അന്‍റോ​ണി​യോ ഗ്രീ​സ്മാ​ന്‍റെ ഗോ​ള്‍ വ​ന്നു. ലാ ​ലി​ഗ​യി​ല്‍ 843 മി​നി​റ്റു​ക​ളി​ല്‍ ഗോ​ള്‍ നേ​ടാ​തെ മോ​ശം ഫോ​മി​ല്‍ തു​ട​ര്‍ന്ന ഗ്രീ​സ്മാ​നും ആ​ശ്വ​ാസ​മാ​യ ഗോ​ള്‍. ബോ​ക്‌​സി​നു തൊ​ട്ടു വെ​ളി​യി​ല്‍ നി​ന്നും ഗ്രീസ്മാ​ന്‍ കെ​വി​ന്‍ ഗ​മെ​യ്‌​റോ​യ്ക്കു ന​ല്‍കി​യ പ​ന്തി​ല്‍ ഷോ​ട്ടി​നു ശ്ര​മി​ക്കാ​തെ ബോ​ക്‌​സി​നു മ​ധ്യ​ത്തി​ലേ​ക്കു കു​തി​ച്ചെ​ത്തി​യ ഗ്രീ​സ്മാ​നു ന​ല്‍കി. ഫ്ര​ഞ്ച് താ​രം ഇ​ട​തു കാ​ലു​കൊ​ണ്ട പ​ന്ത് വ​ല​യി​ലു​മാ​ക്കി. 87-ാം മി​നി​റ്റി​ലും അ​ത്‌​ല​റ്റി​ക്കോ​യ്ക്കു ഗോ​ള്‍ നേ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങി​യെ​ങ്കി​ലും ഗ​മെ​യ്‌​റോ​യ്ക്കു പി​ഴ​ച്ചു.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സെ​വി​യ റ​യ​ല്‍ സോ​സി​ഡാ​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍ക്കു ത​ക​ര്‍ത്തു. വി​സാം ബെ​ന്‍ യെ​ഡ​റി​ന്‍റെ ഹാ​ട്രി​ക് പ്ര​ക​ട​ന​മാ​ണ് സെ​വി​യ്യ​യ്ക്കു വ​ന്‍ വി​ജ​യ​മൊ​രു​ക്കി​യ​ത്. 25,29,83 മി​നി​റ്റു​ക​ളി​ല്‍ യെ​ഡ​ര്‍ വ​ല​നി​റ​ച്ച​പ്പോ​ള്‍ 73-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി പാ​ബ്ലോ സ​രാ​ബി​യ സെ​വി​യ്യ​യു​ടെ ഗോ​ള്‍ പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ലാ​സ് പാ​ല്‍മ​സ് ഒ​രു ഗോ​ളി​നു സ്‌​പോ​ര്‍ട്ടിം​ഗ് ഗി​ജോ​ണി​നെ തോ​ല്‍പ്പി​ച്ച​പ്പോ​ള്‍ അ​ത്‌​ല​റ്റി​ക് ക്ല​ബ്ബും ഡി​പ്പോ​ര്‍ട്ടീ​വോ അ​ലാ​വ​സും ത​മ്മി​ലു​ള്ള മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.