കേ​ര​ള ടീം ​ഇ​ന്നെ​ത്തും; ആ​ദ്യ സ്വീ​ക​ര​ണം ക​ണ്ണൂ​രി​ല്‍
കേ​ര​ള ടീം ​ഇ​ന്നെ​ത്തും; ആ​ദ്യ സ്വീ​ക​ര​ണം ക​ണ്ണൂ​രി​ല്‍
Sunday, January 8, 2017 12:03 PM IST
പൂ​ന: പ്ര​ഥ​മ ദേ​ശീ​യ സീ​നി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക്‌​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ കേ​ര​ള ടീം ​ഇ​ന്ന് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തും. പൂ​ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ന​ല്കി​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം നാ​ട്ടി​ലേ​ക്കു തി​രി​ച്ച ടീ​മി​ന് ക​ണ്ണൂ​രി​ല്‍ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പൂ​ന​യി​ല്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ക്കാ​ന്‍ രാ​ജ്യ​സ​ഭാ എം​പി ആ​യ സി​നി​മ താ​രം സു​രേ​ഷ് ഗോ​പി എ​ത്തി​യി​രു​ന്നു. ടീ​മി​ന് അ​വ​രു​ടെ ക്യാ​മ്പി​ലെ​ത്തി സു​രേ​ഷ് ഗോ​പി അ​ഭി​നന്ദി​ച്ചു. പൂ​ന​യി​ല്‍ ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍ട്ടി ഏ​ര്‍പ്പെ​ടു​ത്തി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു സു​രേ​ഷ് ഗോ​പി.


കൊ​ച്ചി​യി​ലേ​ക്കു​ള്ള പൂ​ര്‍ണ എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് കേ​ര​ള ടീം ​പൂ​ന​യി​ല്‍നി​ന്ന് മ​ട​ങ്ങി​യ​ത്. ട്രെ​യി​ന്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് സ്റ്റേ​ഷ​ന്‍ വി​ട്ട​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മ​ണി​യോ​ടെ ക​ണ്ണൂ​രി​ല്‍ എ​ത്തി​യേ​ക്കും. ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ചാ​ക്കോ ജോ​സ​ഫ് അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ടീ​മി​നു സ്വീ​ക​ര​ണം ന​ല്കു​ക. അ​ര്‍ധ​രാ​ത്രി​യോ​ടെ ടീം ​കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.