കേ​​ര​​ള​​ത്തി​​നു ച​​രി​​ത്ര ജ​​യം
Monday, January 9, 2017 3:19 PM IST
പു​​തുച്ചേ​​രി: ദേ​​ശീ​​യ സീനിയർ ബാ​​സ്കറ്റ്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​നു ച​​രി​​ത്ര വി​​ജ​​യം. സീ​​നി​​യ​​ർ ബാ​​സ്കറ്റ്ബോ​ളി​ൽ പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി കേ​ര​ളം പു​തി​യ ച​രി​ത്ര​മെ​ഴു​തി. ആ​​ദ്യ​​മാ​​യാ​​ണ് കേ​​ര​​ള പു​​രു​​ഷ​ന്മാ​​ർ പ​​ഞ്ചാ​​ബി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. പു​​തുച്ചേ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന അ​​റു​​പ​​ത്തി​​യേ​​ഴാ​​മ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ർ ബാ​​സ്കറ്റ്ബോ​​ളി​​ൽ 88-77 എ​​ന്ന സ്കോ​​റി​​നാ​​ണ് കേ​​ര​​ള പു​​രു​​ഷ​ന്മാ​​ർ പ​​ഞ്ച​ാ​ബി​​നെ തോ​​ൽ​​പ്പി​​ച്ച​​ത്. ഇ​​തോ​​ടെ ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കാ​​മെ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ​​ക​​ൾ​​ക്കും ജീ​​വ​​ൻ വ​​ച്ചു. 22 പോ​​യി​​ന്‍റ് നേ​​ടി​​യ എ.​​ആ​​ർ. അ​​ഖി​​ലാ​​ണ് കേ​​ര​​ള​​ത്തി​​നു വേ​​ണ്ടി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​ത്. അ​​തേ​​സ​​മ​​യം, ചാ​മ്പ്യ​ൻ​​ഷി​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​ത്തോ​​ടെ കേ​​ര​​ള വ​​നി​​ത​​ക​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം നേ​​ടി. ഡ​​ൽ​​ഹി​​ക്കെ​​തി​​രേ 80-44 എ​​ന്ന സ്കോ​​റി​​നാ​​ണ് കേ​​ര​​ളം ജ​​യി​​ച്ചു​​ക​​യ​​റി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ കേ​​ര​​ള വ​​നി​​ത​​ക​​ൾ രാ​​ജ​​സ്ഥാ​​നെ 64-23 എ​​ന്ന സ്കോ​​റി​​നു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ റെ​​യി​​ൽ​​വേ​​സ് ഛ​​ത്തീസ്ഗ​​ഡി​​നെ 64-53നും ​​ക​​ർ​​ണാ​​ട​​ക ഹ​​രി​​യാ​​ന​​യെ 76-73 എ​​ന്ന സ്കോ​​റി​​നും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.