ചെ​​ൽ​​സി​​ക്കു ജ​​യം; ലി​​വ​​ർ​​പൂ​​ളി​​നു സ​​മ​​നി​​ല
Monday, January 9, 2017 3:19 PM IST
ല​​ണ്ട​​ൻ: എ​​ഫ്എ ക​​പ്പി​​ൽ ചെ​​ൽ​​സി​​യും ടോ​​ട്ട​​ന​​വും മി​​ക​​ച്ച ജ​​യ​​ത്തോ​​ടെ നാ​​ലാം റൗ​​ണ്ടി​​ലെ​​ത്തി. ക​​രു​​ത്ത​​രാ​​യ ലി​​വ​​ർ​​പൂ​​ളി​​നെ പ്ലൈ​​മൗ​​ത്ത് അ​​ർ​​ഗെ​​യ്ൽ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ചു. ചെ​​ൽ​​സി 4-1ന് ​​പീ​​റ്റ​​ർ​​ബോ​​റോ യു​​ണൈ​​റ്റ​​ഡി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പെ​​ഡ്രോ​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളും (18, 75), മി​​ച്ചി ബാ​​റ്റ്സ്ഹു​​യി (43), വി​​ല്യ​​ൻ (52) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളാ​​ണ് ചെ​​ൽ​​സി​​ക്കു മി​​ക​​ച്ച ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ടോം ​​നി​​ക്കോ​​ള​​സി​​ന്‍റെ (70) ഗോ​​ളാ​​ണ് പീ​​റ്റ​​ർ​​ബോ​​റോ​​യ്ക്ക് ആ​​ശ്വാ​​സം ന​​ൽ​​കി​​യ​​ത്. മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ടോ​​ട്ട​​നം എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​ന് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ബെ​​ൻ ഡേ​​വി​​സ് (71), ഹും​​ഗ് മി​​ൻ സ​​ണ്‍ (80) എ​​ന്നി​​വ​​രാ​​ണ് ടോ​​ട്ട​​ന​​ത്തി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്. ലി​​വ​​ർ​​പൂ​​ൾ-​​പ്ലൈ​​മൗ​​ത്ത് അ​​ർ​​ഗെ​​യ്ൽ മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. സ​​മ​​നി​​ല​​യാ​​യ​​തോ​​ടെ റീ​​പ്ലേ മ​​ത്സ​​ര​​ത്തി​​നു ക​​ള​​മൊ​​രു​​ങ്ങി. പ്ര​​ധാ​​ന താ​​ര​​ങ്ങ​​ളെ പു​​റ​​ത്തി​​രു​​ത്തി യു​​വ​​താ​​ര​​ങ്ങ​​ൾ​​ക്ക് അ​​വ​​സ​​രം ന​​ൽ​​കി​​യാ​​ണ് യു​​ർ​​ഗ​​ൻ ക്ലോ​​പ്പ് ലി​​വ​​ർ​​പൂ​​ളി​​നെ അ​​ണി​​നി​​ര​​ത്തി​​യ​​ത്. പ​​ത്തു പേ​​രെ മാ​​റ്റി​​യാ​​ണ് ക്ലോ​​പ്പ് ടീ​​മി​​നെ ഇ​​റ​​ക്കി​​യ​​ത്. ക്ല​​ബ്ബി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് പ​​ത്ത് യു​​വ​​താ​​ര​​ങ്ങ​​ളെ ഇ​​റ​​ക്കു​​ന്ന​​ത്.