മെ​​സി ര​​ക്ഷി​​ച്ചു; ബാഴ്സയ്ക്കു സമനില
മെ​​സി ര​​ക്ഷി​​ച്ചു; ബാഴ്സയ്ക്കു സമനില
Monday, January 9, 2017 3:19 PM IST
വി​​യ്യാ​​റ​​യ​​ൽ: തോ​​ൽ​​വി​​യു​​ടെ വ​​ക്കി​​ൽ​​നി​​ന്നും ബാ​​ഴ്സ​​ലോ​​ണ​​യെ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഫ്രീ​​കി​​ക്ക് ഗോ​​ൾ ര​​ക്ഷി​​ച്ചു. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ വി​​യ്യാ റ​​യ​​ലി​​നെ​​തി​​രേ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ തോ​​ൽ​​വി​​യെ ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​യി​​രു​​ന്ന നി​​ല​​വി​​ലെ ചാ​​മ്പ്യ​ന്മാ​​ർ മെ​​സി 90-ാം മി​​നി​​റ്റി​​ൽ നേ​​ടി​​യ ഗോ​​ളി​​ൽ 1-1 സ​​മ​​നി​​ല​​യു​​മാ​​യി പി​​രി​​ഞ്ഞു. ഈ ​​സ​​മ​​നി​​ല​​യോ​​ടെ ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു പോ​​യി​​ന്‍റ് നി​​ല​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് ഇ​​റ​​ങ്ങേ​​ണ്ടി​​യും വ​​ന്നു. ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​യു​​ള്ള ബാ​​ഴ്സ​​യു​​ടെ പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം അ​​ഞ്ചാ​​യി. റ​​യ​​ലി​​നു 40 പോ​​യി​​ന്‍റും ര​​ണ്ടാ​​മ​​തു​​ള്ള സെ​​വി​​യ്യ​​യ്ക്ക് 36ഉം, ​​ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു 35 പോ​​യി​​ന്‍റു​മാ​​ണു​​ള്ള​​ത്. മെ​​സി​​യു​​ടെ ഗോ​​ളി​​ൽ പു​​തു​​വ​​ർ​​ഷ​​ത്തെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും തോ​​ൽ​​വി​​യി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു.

ആ​​ദ്യപ​​കു​​തി​​യി​​ൽ പ​​ന്ത​​ട​​ക്ക​​ത്തി​​ൽ ബാ​​ഴ്സ​​യാ​​യി​​രു​​ന്നു ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ , ക​​റ്റാ​​ല​​ൻ ക​​രു​​ത്ത​​രു​​ടെ മെ​​സി, ലൂ​​യി സു​​വാ​​ര​​സ്, നെ​​യ്മ​​ർ അ​​ട​​ങ്ങു​​ന്ന ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റ​​ത്തെ ചെ​​റു​​ത്ത വി​​യ്യാ​​റ​​യ​​ലിന് ആ​​ദ്യ പ​​കു​​തി​​യി​​ൽ ബാ​​ഴ്സ​​യെ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ത​​ള​​യ്​​ക്കാ​​നാ​​യി. ഈ ​​ലീ​​ഗ് സീ​​സ​​ണി​​ൽ അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് ബാ​​ഴ്സ​​യ്ക്ക് ആ​​ദ്യ പ​​കു​​തി​​യി​​ൽ ഗോ​​ൾ നേ​​ടാ​​നാ​​വാ​​തെ പോ​​കു​​ന്ന​​ത്. ര​​ണ്ടാം പ​​കു​​തി തു​​ട​​ങ്ങി നാ​​ലാം മി​​നി​​റ്റി​​ൽ നി​​ക്കോ​​ള സാ​​ൻ​​സ​​ണ്‍ വി​​യ്യാ​​റ​​യ​​ലി​​നാ​​യി വ​​ല​​ കു​​ലു​​ക്കി. മി​​ക​​ച്ചൊ​​രു കൗ​​ണ്ട​​ർ അ​​റ്റാ​​ക്കി​​ന് ഒ​​ടു​​വി​​ലാ​​യി​​രു​​ന്നു ഗോ​​ൾ. ഇ​​തി​​നു​​ ശേ​​ഷം ഇ​​രു​​ടീ​​മും പെ​​നാ​​ൽ​​റ്റി​​ക്കാ​​യി അ​​പ്പീ​​ൽ ചെ​​യ്തു. ര​​ണ്ടെ​​ണ്ണ​​ത്തി​​നാ​​യി ബാ​​ഴ്സ​​യും ഒ​​ന്നിനു വി​​യ്യാ​​റ​​യ​​ലും അ​​പ്പീ​​ൽ ചെ​​യ്തെ​​ങ്കി​​ലും റ​ഫ​റി ചെ​​വി​​കൊ​​ടു​​ത്തി​​ല്ല. ജ​​യം ഉ​​റ​​പ്പി​​ച്ചു നീ​​ങ്ങി​​യ ആ​​തി​​ഥേ​​യ​​രു​​ടെ വ​​ല 90-ാം മി​​നി​​റ്റി​​ൽ മെ​​സി ബോ​​ക്സി​​നു വെ​​ളി​​യി​​ൽ​​നി​​ന്നും നി​​റ​​യൊ​​ഴി​​ച്ചു. പെ​​നാ​​ൽ​​റ്റി ബോ​​ക്സി​​നു വെ​​ളി​​യി​​ൽ മെ​​സി​​യെ വീ​​ഴ്ത്തി​​യ​​തി​​നാ​​യി​​രു​​ന്നു ഫ്രീ​​കി​​ക്ക്. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ വി​​യ്യാ​​റ​​യ​​ലി​​ന്‍റെ ഴൗമ കോ​​സ്റ്റ ര​​ണ്ടാം മ​​ഞ്ഞ​​ക്കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്ത് പോ​​കേ​​ണ്ടി​​വ​​ന്നു.

ഇ​​വാ​​ൻ റാ​​ക്കി​​ട്ടി​​ച്ചി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്താ​​തെ​​യാ​​ണ് ബാ​​ഴ്സ പ​​രി​​ശീ​​ല​​ക​​ൻ ലൂ​​യി എ​​ൻ​​റി​​കെ ടീ​​മി​​നെ ഇ​​റ​​ക്കി​​യ​​ത്. റാ​​ക്കി​​ട്ടി​​ച്ച് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യി​​ലേ​​ക്കു നീ​​ങ്ങാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ട്. എ​​ന്നാ​​ൽ ചി​ല പ്ര​ത്യേ​ക കാ​​ര​​ണ​​ങ്ങ​​ൾ കൊ​​ണ്ടാ​​ണ് ക്രൊ​​യേ​​ഷ്യ​​ൻ താ​​ര​​ത്തെ പു​​റ​​ത്തി​​രു​​ത്തി​​യ​​തെ​​ന്ന് ക്ല​​ബ് വെളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.


മ​​ത്സ​​ര​​ത്തി​​ന്‍റെ മൂ​​ന്നാം മി​​നി​​റ്റി​​ൽ ആ​​ന്ദ്രെ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ ലോം​​ഗ് റേ​​ഞ്ച് വി​​യ്യാ​​റ​​യ​​ൽ ഗോ​​ൾ​​കീ​​പ്പ​​ർ സെ​​ർ​​ജി​​യോ അ​​സെ​​ൻ​​യോ അ​​നാ​​യാ​​സ​​മാ​​യി കൈ​​ക്ക​​ലാ​​ക്കി. ഇ​​തി​​നു​​ശേ​​ഷം നെ​​യ്മ​​റും സു​​വാ​​ര​​സും ര​​ണ്ട് മി​​ക​​ച്ച അ​​വ​​സ​​ര​​ങ്ങ​​ൾ ന​​ഷ്ട​​മാ​​ക്കി. മ​​റു​​വ​​ശ​​ത്ത് വി​​യ്യാ​​റ​​യ​​ലും കൗ​​ണ്ട​​ർ അ​​റ്റാ​​ക്കി​​ലൂ​​ടെ ബാ​​ഴ്സ​​യു​​ടെ ഗോ​​ൾ മു​​ഖ​​ത്തേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി. ജൊ​​നാ​​ഥ​​ൻ ഡോ​​സ് സാ​​ന്‍റോ​​സ്, സാ​​ൻ​​സ​​ണ്‍ എ​​ന്നി​​വ​​രു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ ബാ​​ഴ്സ ഗോ​​ൾ​​കീ​​പ്പ​​ർ മാ​​ർ​​ക് ആ​​ന്ദ്രെ ടെ​​ർ സ്റ്റെ​​ഗ​​ൻ ത​​ട്ടി​​യ​​ക​​റ്റി. നെ​​യ്മ​​റി​​ന്‍റെ ഒ​​രു ഷോ​​ട്ട് പു​​റ​​ത്തേ​​ക്കു പോ​​യി. പ​​ന്ത​​ട​​ക്ക​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യ​​പ്പോ​​ൾ വി​​യ്യാ​​റ​​യൽ കൗ​​ണ്ട​​ർ അ​​റ്റാ​​ക്കിം​​ഗി​​ൽ മി​​ക​​ച്ചു നി​​ന്നു. ഇ​​ട​​വേ​​ള​​യ്ക്കു തൊ​​ട്ടു​​മു​​മ്പ് മെ​​സി​​യുടെ ഹെ​​ഡ​​റി​​നും സു​​വാ​​ര​​സി​​ന്‍റെ ഷോ​​ട്ടി​​നും ഗോ​​ൾ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ ആ​​ക്ര​​മ​​ണംത​​ന്നെ ല​​ക്ഷ്യ​​മി​​ട്ട വി​​യ്യാ​​റ​​യ​​ൽ 49-ാം മി​​നി​​റ്റി​​ൽ വ​​ല​​കു​​ലു​​ക്കി. അ​​ല​​ക്സാ​​ണ്ട​​ർ പാ​​റ്റോ​​യു​​ടെ നി​​ലം​​തൊ​​ട്ട പാ​​സി​​ൽ സാ​​ൻ​​സ​​ണ്‍ ആ​​തി​​ഥേ​​യ​​രെ മു​​ന്നി​​ലെ​​ത്തി​​ച്ചു. തി​​രി​​ച്ച​​ടി​​ക്ക് നെ​​യ്മ​​ർ അ​​ടു​​ത്തെ​​ത്തി​​യെ​​ങ്കി​​ലും ഗോ​​ൾ കീ​​പ്പ​​ർ അ​​തും നി​​ഷേ​​ധി​​ച്ചു. ഇ​​തി​​നി​​ടെ ഒ​​രു ഫ്രീ​​കി​​ക്ക് കി​​ട്ടി​​യെ​​ങ്കി​​ലും പോ​​സ്റ്റി​​ൽ ത​​ട്ടിതത്ത​​റി​​ച്ചു. ബോ​​ക്സി​​നു​​ള്ളി വീ​​ഴ്ത്തി​​യ​​തി​​നു നെ​​യ്മ​​ർ പെ​​നാ​​ൽ​​റ്റി​​ക്കാ​​യി അ​​പ്പീ​​ൽ ചെ​​യ്തെ​​ങ്കി​​ലും വി​​ജ​​യി​​ച്ചി​​ല്ല.
വി​​യ്യാ​​റ​​യ​​ലി​​ന്‍റെ സോ​​റി​​യാ​​നോ​​യു​​ടെ അ​​ടി ബാ​​ഴ്സ​​യു​​ടെ ബോ​​ക്സി​​നു​​ള്ളി​​ൽ നി​​ന്ന ഹാ​​വി​​യ​​ർ മെ​​ഷ​​രാ​​നോ​​യു​​ടെ കൈ​​യി​​ൽ ത​​ട്ടി​​യ​​തി​​നു സ്പോ​​ട് കി​​ക്കി​​ന് അ​​പ്പീ​​ൽ ചെ​​യ്തെ​​ങ്കി​​ലും റ​​ഫ​​റി നി​​ഷേ​​ധി​​ച്ചു.

78-ാം മി​​നി​​റ്റി​​ൽ വി​​യ്യാ​​റ​​യ​​ലി​​ന്‍റെ ബ്രൂ​​ണോ പ​​ന്തി​​ലേ​​ക്കു കൈ ​​ത​​ട്ടി​​വീ​​ണ​​തി​​ന് ബാ​​ഴ്സ താ​​ര​​ങ്ങ​​ൾ പെ​​നാ​​ൽ​​റ്റി​​ക്കാ​​യി ശ​​ബ്ദ​​മു​​യ​​ർ​​ത്തി​​യെ​​ങ്കി​​ലും റ​​ഫ​​റി അ​​തും നി​​ഷേ​​ധി​​ച്ചു. ബാ​​ഴ്സ തോ​​ൽ​​വി​​യി​​ലേ​​ക്കെ​​ന്നു തോ​​ന്നി​​ച്ച അ​​വ​​സ​​ര​​ത്തി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ സ്ഥാ​​ന​​ത്തു​​നി​​ന്നു ല​​ഭി​​ച്ച ഫ്രീ​​കി​​ക്ക് വ​​ല​​യി​​ലാ​​ക്കി മെ​​സി ടീ​​മി​​ന് സ​​മ​​നി​​ല ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.