സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ​​ട്വ​​ന്‍​റി 20: സ​​ച്ചി​​ൻ ബേ​​ബി കേ​​ര​​ള ക്യാ​​പ്റ്റ​​ൻ
Tuesday, January 10, 2017 2:00 PM IST
കൊ​​ച്ചി: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വന്‍റി 20 ​​ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​നു​​ള്ള കേ​​ര​​ളാ ടീ​​മി​​നെ സ​​ച്ചി​​ൻ ബേ​​ബി ന​​യി​​ക്കും. സ​​ന്ദീ​​പ് വാ​​ര്യ​​രാ​​ണു വൈ​​സ് ക്യാ​​പ്റ്റ​​ൻ. സ​​ഞ്ജു വി​​ശ്വ​​നാ​​ഥ്, റോ​​ഹ​​ൻ പ്രേം, ​​ജ​​ല​​ജ് സ​​ക്സേ​​ന, റൈ​​ഫി വി​​ൻ​​സ​​ന്‍​റ് ഗോ​​മ​​സ്, പി. ​​പ്ര​​ശാ​​ന്ത്, ഇ​​ഖ്ബാ​​ൽ അ​​ബ്ദു​​ള്ള, ഫാ​​ബി​​ദ് ഫാ​​റൂ​​ഖ് അ​​ഹ​​മ്മ​​ദ്, മ​​നു കൃ​​ഷ്ണ​​ൻ, ബേ​​സി​​ൽ ത​​ന്പി, സി.​​വി. വി​​നോ​​ദ് കു​​മാ​​ർ, മു​​ഹ​​മ്മ​​ദ് അ​​സ​​ഹ​​് റു​​ദീ​​ൻ, വി​​ഷ്ണു വി​​നോ​​ദ്, റോ​​ഹ​​ൻ എ​​സ് കു​​ന്നു​​മ്മ​​ൽ എ​​ന്നി​​വ​​രാ​​ണു മ​​റ്റു ടീ​​മം​​ഗ​​ങ്ങ​​ൾ.

കെ.​​എം. ആ​​സി​​ഫ്, ടി​​ൽ​​ബി​​ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ റി​​സ​​ർ​​വ് ബൗ​​ള​​ർ​​മാ​​രാ​​യി ക്യാ​​ന്പി​​ലു​​ണ്ടാ​​കും. കെ​​സി​​എ സെ​​ക്ര​​ട്ട​​റി​​യും സെ​​ല​​ക്‌ഷൻ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​റു​​മാ​​യ ജ​​യേ​​ഷ് ജോ​​ർ​​ജ്, ചെ​​യ​​ർ​​മാ​​ൻ ജ​​യ​​രാ​​മ​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ക​​മ്മി​​റ്റി​​യാ​​ണു ടീ​​മി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ശി​​വ​​ദാ​​സ്, റാം ​​മോ​​ഹ​​ൻ, സു​​നി​​ൽ കു​​മാ​​ർ, ജി. ​​ഗോ​​പ​​കു​​മാ​​ർ എ​​ന്നി​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.


ടി​​നു യോ​​ഹ​​ന്നാ​​നാ​​ണു ടീം ​​കോ​​ച്ച്. ടീം ​​മാ​​നേ​​ജ​​ർ ജാ​​ഫ​​ർ​​സേ​​ട്ട്. ചെ​​ന്നൈ​​യി​​ൽ ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 29ന് ​​ആ​​ന്ധ്ര​​യ്ക്കെ​​തി​​രേ​​യാ​​ണു കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. 30നു ​​ക​​ർ​​ണാ​​ട​​ക​​യേ​​യും 31നു ​​ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​യും നേ​​രി​​ടും. ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നു ഗോ​​വ​​യോ​​ടും മൂ​​ന്നി​​നു ത​​മി​​ഴ്നാ​​ടി​​നോ​​ടും ഏ​​റ്റു​​മു​​ട്ടും.