ഇ​ന്‍റ​ർ​സ്കൂ​ൾ ബാ​സ്ക​റ്റ് കൊരട്ടിയിൽ
Wednesday, January 11, 2017 1:46 PM IST
കൊ​​​​ര​​​​ട്ടി: സം​​​​സ്ഥാ​​​​ന ഇ​​​​ന്‍റ​​​​ർ​​​​സ്കൂ​​​​ൾ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​ന്‍റ് കൊ​​​​ര​​​​ട്ടി​​​​യി​​​​ൽ ജ​​​​നു​​​​വ​​​​രി 13 ,14 ,15 തീ​​​യ​​​​തി​​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ഫാ​. ​​​ജോ​​​​സ​​​​ഫ് വി​​​​ള​​​​ങ്ങാ​​​​ട്ടി​​​​ൽ ട്രോ​​​​ഫി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ടൂ​​​​ർ​​​​ണ​​​​മെ​​​ന്‍റ് കൊ​​​​ര​​​​ട്ടി എം ​​​എ​​​എം ​ഹ​​​​യ​​​​ർ സെ​​​​ക്ക​​​ൻ​​​ഡ​​​​റി ഫ്ല​​​​ഡ് ലി​​​​റ്റ് സ്റ്റേ​​​ഡി​​​യ ​ത്തി​​​​ൽ നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 2.30 ന് ​​​​അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ യൂ​​​​ഡ്രി​​​​ക് പെ​​​​രേ​​​​ര​​​​യും സ്റ്റെ​​​​ഫി നി​​​​ക്സ​​​​ണും ചേ​​​​ർ​​​ന്നു നി​​​​ർ​​​​വ​​​ഹി​​​​ക്കും. സ​​​​മാ​​​​പ​​​​നം 15 ന് ​​​​രാ​​​ത്രി 7.30 നു ​​​ന​​​​ട​​​​ക്കും.

ദി​​​​വ​​​​സ​​​​വും 3.30 മു​​​​ത​​​​ൽ രാ​​​​ത്രി 9.30 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ സ്കൂ​​​​ൾ ടീ​​​മു​​​​ക​​​​ൾ പങ്കെടുക്കും. ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടേ​​​​യും വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മത്സരമുണ്ട്.