ഗു​ജ​റാ​ത്തി​നു ലീ​ഡ്
Wednesday, January 11, 2017 1:46 PM IST
ഇ​ന്‍ഡോ​ര്‍: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ മും​ബൈ​ക്കെ​തി​രേ ഗു​ജ​റാ​ത്തി​ന് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്. മും​ബൈ​യു​ടെ സ്‌​കോ​റാ​യ 228നു ​മ​റു​പ​ടി​യാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് ര​ണ്ടാം ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 291 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്. നാ​ലു വി​ക്ക​റ്റു​ക​ള്‍ ശേ​ഷി​ക്കേ അ​വ​ര്‍ക്ക് 63 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡു​ണ്ട്. അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ പാ​ര്‍ഥി​വ് പ​ട്ടേ​ലി​ന്‍റെ​യും (90) മ​ന്‍പ്രീ​ത് ജു​നേ​ജ​യു​ടെ​യും (77) മി​ക​വി​ലാ​ണ് ഗു​ജ​റാ​ത്തി​ന് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് ല​ഭി​ച്ച​ത്. ഭാ​ര്‍ഗ​വ് മെ​റാ​യി 45 റ​ണ്‍സ് നേ​ടി. മും​ബൈ​ക്കു വേ​ണ്ടി അ​ഭി​ഷേ​ക് നാ​യ​ര്‍ മൂ​ന്നു വി​ക്ക​റ്റും ശാ​ര്‍ദു​ല്‍ ഠാ​ക്കു​ര്‍ ര​ണ്ടു വി​ക്ക​റ്റും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.