ക​ല്‍മാ​ഡി​യും ചൗ​ട്ടാ​ല​യും പു​റ​ത്ത്
Thursday, January 12, 2017 12:16 AM IST
ന്യൂ​ഡ​ല്‍ഹി: സു​രേ​ഷ് ക​ല്‍മാ​ഡി​യെ​യും അ​ഭ​യ് ചൗ​ട്ടാ​ല​യെ​യും ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ലൈ​ഫ് ടൈം ​പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത് ഐ​ഒ​എ റ​ദ്ദാ​ക്കി. കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം അ​സോ​സി​യേ​ഷ​ന്‍റെ അം​ഗീ​കാ​രം വി​ല​ക്കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ക​ല്‍മാ​ഡി​യെ​യും ചൗ​ട്ടാ​ല​യെ​യും തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ നി​ന്ന് അ​സോ​സി​യേ​ഷ​നു പി​ന്‍വാ​ങ്ങേ​ണ്ടി വ​ന്ന​ത്.

അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​ന​ത്തെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം സ്വാ​ഗ​തം ചെ​യ്തു. തീ​രു​മാ​ന​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും രാ​ജ്യ​ത്തെ കാ​യി​ക ഭ​ര​ണ​ത്തി​ന് ഏ​റ്റ​വും ഗു​ണ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ല്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍ഷി​ക യോ​ഗ​ത്തി​ലാ​ണ് 2010ല്‍ ​ന​ട​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ അ​ഴി​മ​തി ന​ട​ത്തി​യ​തി​നു പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍ക്കു​ന്ന സു​രേ​ഷ് ക​ല്‍മാ​ഡി​യെ​യും അ​ഭ​യ് ചൗ​ട്ടാ​ല​യെ​യും ലൈ​ഫ് ടൈം ​പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.