വ​നി​താ കി​രീ​ടം എം​ജി​ക്ക്
വ​നി​താ കി​രീ​ടം എം​ജി​ക്ക്
Sunday, January 15, 2017 10:30 AM IST
കോ​യ​മ്പ​ത്തൂ​ര്‍: തു​ട​ര്‍ച്ച​യാ​യി നാ​ലാം ത​വ​ണ​യും അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ വ​നി​താ കി​രീ​ടം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക്. 64 പോ​യി​ന്‍റ് നേ​ടി​യാ​ണ് എം​ജി കി​രീ​ടം നി​ല​നി​ര്‍ത്തി​യ​ത്. ഓ​വ​റോ​ള്‍ ര​ണ്ടാം​സ്ഥാ​ന​വും എം​ജി​ക്കാ​ണ് (114). പു​രു​ഷ വി​ഭാ​ഗം കി​രീ​ടം നേ​ടി​യ മാം​ഗ​ളൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​താ​ദ്യ​മാ​യി ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി (178 പോ​യി​ന്‍റ്).

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ പ​ട്യാ​ല​യി​ലെ പ​ഞ്ചാ​ബി സ​ര്‍വ​ക​ലാ​ശാ​ല (112) മൂ​ന്നാം സ്ഥാ​ന​ത്താ​യി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പ​ഞ്ചാ​ബി (62), മാം​ഗളൂ​ര്‍ (53) യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പ​ഞ്ചാ​ബി (50), മ​ദ്രാ​സ് (49) സ​ര്‍വ​ക​ലാ​ശാ​ല​ക​ളാ​ണ് പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍.

പു​രു​ഷവി​ഭാ​ഗ​ത്തി​ല്‍ മാം​ഗ​ളൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ധ​രു​ണും, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പൂ​ന സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സ​ഞ്ജീ​വ​നി ജാ​ദ​വും മീ​റ്റി​ലെ മി​ക​ച്ച അ​ത്‌​ല​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ചു നാ​ള്‍ നീ​ണ്ട അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ പി​റ​ന്ന​ത്ആ​കെ പ​ത്തു മീ​റ്റ് റി​ക്കാ​ര്‍ഡു​ക​ളാണ്.

ര​ണ്ടു വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് മേ​ള​യു​ടെ ചാ​മ്പ്യ​ന്‍പ​ട്ടം മാം​ഗ​ളൂ​ര്‍ തി​രി​ച്ചു​പി​ടി​യ്ക്കു​ന്ന​ത്. ഓ​വ​റോ​ള്‍ 178 പോ​യി​ന്‍റി​ല്‍ 125 പോ​യി​ന്‍റും പു​രു​ഷ​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നാ​ണ്.
ഇ​ന്‍റ​ര്‍ വാ​ഴ്‌​സി​റ്റി മീ​റ്റു​ക​ളി​ല്‍ 400 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ത​ന്‍റെ നാ​ലാം സ്വ​ര്‍ണം നേ​ടി​യ മാം​ഗ​ളൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ മ​ല​യാ​ളി താ​രം അ​നു രാ​ഘ​വ​ന്‍ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. 2013-14 കാ​ല​യ​ള​വി​ല്‍ കാ​ലി​ക്ക​ട്ടി​നു വേ​ണ്ടി​യും 2015-ല്‍ ​എം​ജി​ക്കു വേ​ണ്ടി​യുമാ​യി​രു​ന്നു അ​നു​വി​ന്‍റെ സു​വ​ര്‍ണ​നേ​ട്ടം. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ എ​രി​മ​യൂ​ര്‍ വ​ട​ക്കു​പു​റം പ​രേ​ത​നാ​യ രാ​ഘ​വ​ന്‍- സു​ജാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

മൂ​ന്നു മീ​റ്റ് റി​ക്കാ​ര്‍ഡു​ക​ളാ​ണ് മീ​റ്റി​ന്‍റെ അ​വ​സാ​ന​ദിനത്തില്‍ പി​റ​ന്ന​ത്. ഹ​ര്‍ഡി​ല്‍സി​ല്‍ ധ​രു​ണി​ന്‍റെ റി​ക്കാ​ര്‍ഡ് നേ​ട്ട​ത്തി​നു പി​ന്നാ​ലെ മാം​ഗ​ളൂ​രി​ന്‍റെ മ​ല​യാ​ളി​താ​രം ശ്രീ​ജി​ത് മോ​ന്‍ ത​ക​ര്‍ത്ത​ത് 13 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ട്രി​പ്പി​ല്‍ ജം​പി​ലെ റി​ക്കാ​ര്‍ഡ്. ഒ​ളി​മ്പ്യ​ന്‍ ര​ഞ്ജി​ത് മ​ഹേ​ശ്വ​രി (16.03 മീ​റ്റ​ർ)​യു​ടെ റി​ക്കാ​ര്‍ഡാ​ണ് ശ്രീ​ജി​ത് മോ​ന്‍ (16.05 മീ) ​പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ആ​ല​പ്പു​ഴ മു​ഹ​മ്മ രോ​ഹി​ണി നി​വാ​സി​ല്‍ ഉ​ദ​യ​ഭാ​നു- ശ്രീ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.


പു​രു​ഷ​ന്മാ​രു​ടെ 4-400 മീ​റ്റ​റി​ല്‍ 3:10.82 സ​മ​യം കു​റി​ച്ച മ​ദ്രാ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് റി​ക്കാ​ര്‍ഡി​ട്ട് സ്വ​ര്‍ണം നേ​ടി​യ​ത്. 2008-ല്‍ ​കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി സ്ഥാ​പി​ച്ച (3:13.40) റി​ക്കാ​ര്‍ഡാ​ണ് വ​ഴി​മാ​റി​യ​ത്. ഈ​യി​ന​ത്തി​ല്‍ ആ​ദ്യം ഫി​നി​ഷ് ചെ​യ്ത നാ​ലു ടീ​മു​ക​ളും മു​ന്‍ റി​ക്കാ​ര്‍ഡി​നെ മ​റി​ക​ട​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

വ​നി​ത​ക​ള്‍ നേ​ടി​യ 84 പോ​യി​ന്‍റി​ന്‍റെ പി​ന്‍ബ​ല​ത്തി​ലാ​ണ് എം​ജി സ​ര്‍വ​ക​ലാ​ശാ​ല ഓ​വ​റോ​ള്‍ റ​ണ്ണേ​ഴ്‌​സ്-​അ​പ് ആ​യ​ത്. ഇ​ന്ന​ലെ ഒ​രു സ്വ​ര്‍ണ​വും ര​ണ്ടു വെ​ങ്ക​ല​വു​മാ​യി​രു​ന്നു എം​ജി​യു​ടെ നേ​ട്ടം. ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ ഇ​ന്ന​ല​ത്തെ നേ​ട്ടം. ത​ന്‍റെ മി​ക​ച്ച സ​മ​യ​വു​മാ​യി (1.20.52) ഹാ​ഫ് മാ​ര​ത്ത​ണി​ല്‍ വെ​ള്ളി നേ​ടി​യ കാ​ലി​ക്ക​ട്ടി​ന്റെ എം.​ഡി. താ​ര പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി​യാ​ണ്. പാ​ല​ക്കാ​ട് പ​റ​ളി അ​യ്യ​ര്‍മ​ല മു​ട്ടി​യി​ല്‍തൊ​ടി ദേ​വ​ദാ​സ്- വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ ക​ലി​ക്ക​ട്ടി​ന്‍റെ ദേ​ശീ​യ​താ​രം പി.​യു. ചി​ത്ര​യ്ക്കാ​ണ് വെ​ള്ളി. വ​നി​ത​ക​ളു​ടെ 4- 400 മീ​റ്റ​റി​ലാ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ വെ​ങ്ക​ല​നേ​ട്ടം. ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി​രു​ന്നു കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ഇ​ന്ന​ല​ത്തെ നേ​ട്ടം. വ​നി​ത​ക​ളു​ടെ ഹെ​പ്റ്റാ​ത്ത​ല​ണി​ല്‍ ന​യ​ന ജ​യിം​സ് വെ​ള്ളി നേ​ടി​യ​പ്പോ​ള്‍ പു​രു​ഷ​ന്മാ​രു​ടെ 4-400 മീ​റ്റ​റി​ലാ​യി​രു​ന്നു വെ​ങ്ക​ല​നേ​ട്ടം.

എം.​വി. വ​സ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.