മാ​റ്റ​ങ്ങ​ള്‍ സ​ച്ചി​ന്‍ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളോ​ടു സം​സാ​രി​ച്ച ശേ​ഷം : ലോ​ധ
മാ​റ്റ​ങ്ങ​ള്‍ സ​ച്ചി​ന്‍  അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളോ​ടു  സം​സാ​രി​ച്ച ശേ​ഷം : ലോ​ധ
Tuesday, January 17, 2017 2:20 PM IST
ന്യൂ​ഡ​ല്‍ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്മാ​ര്‍, ബി​സി​സി​ഐ ഭാ​ര​വാ​ഹി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഭ​ര​ണ​ത്തെ അ​ടി​മു​ടി മാ​റ്റു​ന്ന​തി​നാ​യു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ശി​പാ​ര്‍ശ ചെ​യ്ത​തെ​ന്നു ജസ്റ്റീസ് ലോ​ധ.

മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്മാ​രാ​യ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, രാ​ഹു​ല്‍ ദ്രാ​വി​ഡ്, സൗ​ര​വ് ഗാം​ഗു​ലി, ക​പി​ല്‍ദേ​വ്, ബി​ഷ​ന്‍ സിം​ഗ് ബേ​ദി തു​ട​ങ്ങി​യ​വ​രു​മാ​യെ​ല്ലാം ക​മ്മി​റ്റി ച​ര്‍ച്ച ചെ​യ്തു. ഇ​തു കൂ​ടാ​തെ ക​മ്മി​റ്റി നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജ​ഗ്‌മോഹ​ന്‍ ഡാ​ല്‍മി​യ, സെ​ക്ര​ട്ട​റി അ​നു​രാ​ഗ് ഠാ​ക്കു​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​മാ​യും ക​മ്മി​റ്റി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യെ​ന്നും ജ​സ്റ്റീ​സ് ലോ​ധ വ്യ​ക്ത​മാ​ക്കി.


ലോ​ധ ക​മ്മ​റ്റി​യു​ടെ നി​ര്‍ദേ​ശ​ങ്ങ​ളി​ല്‍ അ​സം​തൃ​പ്ത​രാ​യ ചി​ല ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ഇ​ന്ത്യ - ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര മു​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ത്യ​യി​ലെ ക്രി​ക്ക​റ്റ് ഭ​ര​ണ​ത്തി​ല്‍ പു​തു​ര​ക്തം വ​ര​ണമെന്നും പു​തി​യ ആ​ശ​യ​ങ്ങ​ളു​മാ​യി പു​തി​യ ആ​ളു​ക​ള്‍ ക്രി​ക്ക​റ്റ് ഭ​ര​ണ​ത്തി​ല്‍ വ​രണമെന്നുമാ​ണ് ക​മ്മ​റ്റി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. നാ​ളെ സു​പ്രീം കോ​ട​തി നി​യ​മി​ക്കു​ന്ന പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് എ​ല്ലാം സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​മെ​ന്നും ജ​സ്റ്റി​സ് ലോ​ധ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.