സൈ​ന പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
സൈ​ന പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Wednesday, January 18, 2017 2:19 PM IST
ക്വാ​ലാ​ല​മ്പൂ​ര്‍: മ​ലേ​ഷ്യ​ന്‍ മാ​സ്റ്റേ​ഴ്‌​സ് ഗ്രാ​ന്‍ഡ് പ്രീ ​ഗോ​ള്‍ഡ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ള്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. താ​യ്‌​ല​ന്‍ഡി​ന്‍റെ ചാ​സി​നി കൊ​റേ​പാ​പി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് സൈ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: 21-9, 21-8. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ആ​റാം സീ​ഡ് അ​ജ​യ് ജ​യ​റാ​മും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്. മ​ലേ​ഷ്യ​യു​ടെ ജു​ന്‍ ഹാ​വോ ലി​യോം​ഗി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ള്‍ക്ക് കീ​ഴ​ട​ക്കി​യാ​ണ് ജ​യ​റാം ജ​യ​മാ​ഘോ​ഷി​ച്ച​ത്. സ്‌​കോ​ര്‍: 21-10, 17-21, 21-14. ചൈ​നീ​സ് താ​യ്‌​പേ​യി​യു​ടെ സു​വേ സു​വാ​ന്‍ യി ​ആ​ണ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ അ​ജ​യ് ജ​യ​റാ​മി​ന്‍റെ എ​തി​രാ​ളി. കാ​ല്‍മു​ട്ടി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം കോ​ര്‍ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ സൈ​ന​യ്ക്ക് മി​ക​വു പു​ല​ര്‍ത്താ​നാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ര്‍ഷം ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ മാ​ത്ര​മാ​ണ് സൈ​ന​യ്ക്കു ല​ഭി​ച്ച​ത്. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ മ​നു അ​ത്രി - ജ്വാ​ല ഗു​ട്ട സ​ഖ്യ​വും അ​ടു​ത്ത റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.