എ​ഫ്എ ക​പ്പ്: ലി​വ​ര്‍പൂ​ളി​നു ജ​യം
എ​ഫ്എ ക​പ്പ്: ലി​വ​ര്‍പൂ​ളി​നു ജ​യം
Thursday, January 19, 2017 2:02 PM IST
ലണ്ടൻ: എ​ഫ്എ ക​പ്പ് മൂ​ന്നാം റൗ​ണ്ടി​ല്‍ ക​രു​ത്ത​രാ​യ ലി​വ​ര്‍പൂ​ളി​നു ജ​യം. ഏ​ഴു വ​ര്‍ഷ​ത്തി​നു ശേ​ഷം ഗോ​ള്‍ നേ​ടി​യ ബ്ര​സീ​ല്‍ താ​രം ലൂ​ക്കാ​സ് ലെ​വി​യ​യു​ടെ ഏ​ക​ഗോ​ളി​ലാ​ണ് ലി​വ​ര്‍പൂ​ള്‍ ജ​യി​ച്ചു ക​യ​റി​യ​ത്.

18-ാം മി​നി​റ്റി​ല്‍ കോ​ര്‍ണ​റി​ല്‍ നി​ന്നാ​യി​രു​ന്നു ലെ​വി​യ​യു​ടെ ഗോ​ള്‍ പി​റ​ന്ന​ത്. ഇ​ട​തു വിം​ഗി​ല്‍ നി​ന്ന് ബ്ര​സീ​ല്‍ താ​രം ഫി​ലി​പ്പോ കോ​ട്ടീ​ഞ്ഞോ എ​ട്ടു കോ​ര്‍ണ​റി​ല്‍ സു​ന്ദ​ര​മാ​യ ത​ല​വ​ച്ച് ലെ​വി​യ പ​ന്ത് ഗോ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു.


മ​റ്റു മ​ത്‌​സ​ര​ങ്ങ​ളി​ല്‍ ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡ് ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്ക് ബര്‍മിം​ഗ്ഹാം ​സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ‍ സ​താം​പ്ട​ണ്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു നോ​ര്‍വി​ച്ച് സി​റ്റി​യെ കീ​ഴ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.