മു​റെ, ഫെ​ഡ​റ​ർ, കെർബർ‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
മു​റെ, ഫെ​ഡ​റ​ർ, കെർബർ‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Friday, January 20, 2017 1:37 PM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ മു​ന്‍നി​ര താ​ര​ങ്ങ​ളു​ടെ മു​ന്നേ​റ്റം തു​ട​രു​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ബ്രി​ട്ട​ന്‍റെ ആ​ന്‍ഡി മു​റെ, മു​ന്‍ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, സ്റ്റാ​നി​സ്‌​ലാ​സ് വാ​വ്‌​റി​ങ്ക തു​ട​ങ്ങി​യ​വ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. 2002നു ​ശേ​ഷം ര​ണ്ടു ബ്രി​ട്ടീ​ഷ് താ​ര​ങ്ങ​ള്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ പ്ര​ത്യേ​ക​ത ഇ​ത്ത​വ​ണ​ത്തെ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണു​ണ്ട്. അ​മേ​രി​ക്ക​യു​ടെ സാം ​കെ​റി​യെ (6-4, 6-2, 6-4) നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി മു​റെ നാ​ലാം റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഡാ​ന്‍ ഇ​വാ​ന്‍സ് അ​വ​സാ​ന 16 പേ​രി​ല്‍ എ​ത്തി​യ​ത് ഓ​സ്‌​ട്രേ​ലി​യ​യു​ടെ ബ​ര്‍ണാ​ഡ് ട​മി​ക്കി​നെ (6-3, 7-6, 7-6) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്. ടിം ​ഹെ​ന്മാ​നും ഗ്രെ​ഗ് റു​ഡെ​സ്‌​കി​യു​മാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഒ​ന്നി​ച്ചു ക​ട​ന്ന ബ്രി​ട്ടീ​ഷു​കാ​ര്‍.

12-ാം സീ​ഡ് ഫ്രാ​ന്‍സി​ന്‍റെ ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ​യാ​ണ് ഇ​വാ​ന്‍സി​ന്‍റെ അ​ടു​ത്ത എ​തി​രാ​ളി. ജ​ര്‍മ​നി​യു​ടെ കൗ​മാ​ര താ​രം മി​സ്ച സ്വ​രേ​വാ​ണ് മു​റെ​യു​ടെ എ​തി​രാ​ളി. പ​രി​ക്കി​നു ശേ​ഷം ക​ള​ത്തി​ലെ​ത്തി​യ ഫെ​ഡ​റ​ര്‍ മി​ക​ച്ച ഫോ​മി​ലേ​ക്കു​യ​ര്‍ന്നു എ​ന്നു തെ​ളി​യി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് മൂ​ന്നാം റൗ​ണ്ടി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. 10-ാം സീ​ഡ് ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ തോ​മ​സ് ബെ​ര്‍ഡി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​ണ് ഫെ​ഡ​റ​ര്‍ ത​ക​ര്‍ത്ത​ത്. സ്‌​കോ​ര്‍: 6-2, 6-4, 6-4. ലോ​ക അ​ഞ്ചാം ന​മ്പ​ര്‍ താ​രം കീ ​നി​ഷി​കോ​റി​യാ​ണ് ഫെ​ഡ​റ​റു​ടെ അ​ടു​ത്ത എ​തി​രാ​ളി. ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക ഒ​ന്നി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് ക്രൊ​യേ​ഷ്യ​യു​ടെ ട്രോ​യ്കി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 3-6, 6-2, 6-2, 7-6. ഇ​റ്റ​ലി​യു​ടെ ആ​ന്ദ്രെ​യാ​സ് സെ​പ്പി​യും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ജ​ര്‍മ​നി​യു​ടെ ആ​ഞ്ജ​ലി​ക് കെ​ര്‍ബ​ര്‍ അ​നാ​യാ​സ ജ​യ​ത്തോ​ടെ അ​വ​സാ​ന 16ലെ​ത്തി. ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ക്രി​സ്റ്റീ​ന പ്ലി​ഷ്‌​കോ​വ​യെ​യാ​ണ് കെ​ര്‍ബ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: 6-0, 6-4. കാ​ന​ഡ​യു​ടെ യൂ​ജി​നി ബൂ​ഷ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​യു​ടെ കോ​കോ വെ​ന്‍ഡെ​വീ​ഗെ​യാ​ണ് കെ​ര്‍ബ​റു​ടെ അ​ടു​ത്ത എ​തി​രാ​ളി. അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സ്, സ്‌​പെ​യി​നി​ന്‍റെ ഗാ​ര്‍ബി​നെ മു​ഗു​രു​സ, അ​ന​സ്താ​സ്യ പാ​വ്‌​ലു​ചെ​ങ്കോ, സ്വെ​റ്റ്‌​ലാ​ന കു​സ്‌​നെ​റ്റ്‌​സോ​വ, തു​ട​ങ്ങി​യ​വ​രും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.


സാ​​​നി​​​യ സ​​​ഖ്യം മു​​​ന്നോ​​​ട്ട്, ബൊ​​​പ്പ​​​ണ്ണ വീ​​​ണു

മെ​​​ല്‍ബ​​​ണ്‍: ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഓ​​​പ്പ​​​ണി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ പ്ര​​​തീ​​​ക്ഷ​​​യാ​​​യ സാ​​​നി​​​യ മി​​​ര്‍സ - ബാ​​​ര്‍ബോ​​​റ സ്‌​​​ട്രി​​​ക്കോ​​​വ സ​​​ഖ്യം വ​​​നി​​​താ ഡ​​​ബി​​​ള്‍സി​​​ല്‍ മൂ​​​ന്നാം റൗ​​​ണ്ടി​​​ല്‍ ക​​​ട​​​ന്ന​​​പ്പോ​​​ള്‍ പു​​​രു​​​ഷ ഡ​​​ബി​​​ള്‍സി​​​ല്‍ രോ​​​ഹ​​​ന്‍ ബൊ​​​പ്പ​​​ണ്ണ​​​- കു​​​വെ​​​വാ​​​സ് സ​​​ഖ്യം വീ​​​ണു. നാ​​​ലാം സീ​​​ഡാ​​​യ സാ​​​നി​​​യ മി​​​ര്‍സ​​​യും ചെ​​​ക് പാ​​​ട്ണ​​​ര്‍ ബാ​​​ര്‍ബോ​​​റ സ്ട്രി​​​ക്കോ​​​വ​​​യും ഓ​​​സീ​​​സ് താ​​​രം സാ​​​മ​​​ന്ത സ്റ്റോസ​​​ര്‍ ചൈ​​​നീ​​​സ് താ​​​രം ഷു​​​വെ​​​യ് സാ​​​ങ് സ​​​ഖ്യ​​​ത്തെ​​​യാ​​​ണ് കീ​​​ഴ്‌​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ്‌​​​കോ​​​ര്‍ 6-1, 6-4. മൂ​​​ന്നാം റൗ​​​ണ്ടി​​​ല്‍ ജാ​​​പ്പ​​​നീ​​​സ് സ​​​ഖ്യം എ​​​റി ഹോ​​​സൂ​​​മി - മി​​​യൂ കാ​​​റ്റോ എ​​​ന്നി​​​വ​​​രെ നേ​​​രി​​​ടും.

സീ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ സ​​​ഖ്യ​​​മാ​​​യ അ​​​ല​​​ക്‌​​​സ് ബോ​​​ള്‍ട്ട് - ബ്രാ​​​ഡ്‌​​​ലി മൗ​​​സ്‌​​​ലി കൂ​​​ട്ടു​​​ക്കെ​​​ട്ടി​​​നോ​​​ടാ​​​ണ് ബൊ​​​പ്പ​​​ണ്ണ​​​യും പു​​​തി​​​യ കൂ​​​ട്ടാ​​​ളി ഉ​​​റു​​​ഗ്വെ​​​ന്‍ കാ​​​രം പാ​​​ബ്ലോ കു​​​വെ​​​വാ​​​സും തോ​​​ല്‍വി സ​​​മ്മ​​​തി​​​ച്ച​​​ത്.

15-ാം സീ​​​ഡാ​​​യ ബൊ​​​പ്പ​​​ണ്ണ - കു​​​വെ​​​വാ​​​സ് സ​​​ഖ്യം മൂ​​​ന്നു സെ​​​റ്റ് നീ​​​ണ്ട പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ 6-2, 6-7,4-6 എ​​​ന്ന സ്‌​​​കോ​​​റി​​​നാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. മ​​​റ്റ് ഇ​​​ന്ത്യ​​​ന്‍ പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​യ ലി​​​യാ​​​ന്‍ഡ​​​ര്‍ പെ​​​യ്‌​​​സും ബ്ര​​​സീ​​​ല്‍ കൂ​​​ട്ടാ​​​ളി ആ​​​ന്ദ്രെ സാ​​​യും, ഇ​​​ന്ത്യ​​​ന്‍ കൂ​​​ട്ടു​​​കെ​​​ട്ടാ​​​യ പൂ​​​ര​​​വ് രാ​​​ജ ദി​​​വി​​​ജ് ശ​​​ര​​​ണ്‍ സ​​​റ്യ​​​വും ആ​​​ദ്യ റൗ​​​ണ്ടി​​​ല്‍ത്ത​​​ന്നെ പു​​​റ​​​ത്താ​​​യി​​​രു​​​ന്നു. ക​​​ളി​​​യു​​​ടെ നി​​​ര്‍ണാ​​​യ​​​ക സ​​​മ​​​യ​​​ത്ത് ചെ​​​യ​​​ര്‍ അ​​​മ്പ​​​യ​​​റുടെ തെ​​​റ്റാ​​​യ തീ​​​രു​​​മാ​​​ന​​​മാ​​​ണ് പ​​​രാ​​​ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് ബൊ​​​പ്പ​​​ണ്ണ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.