മി​ല്ല​ര്‍ മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക
മി​ല്ല​ര്‍ മി​ക​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക
Saturday, January 21, 2017 2:07 PM IST
ജോ​ഹ​ന്നാ​സ്ബ​ര്‍ഗ്: മൂ​ന്നു ടെ​സ്റ്റ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ദ​ക്ഷി​ണാ​ഫ്രി​യ്ക്ക​യോ​ടു സ​മ്പൂ​ര്‍ണ പ​രാ​ജ​യം നേ​രി​ട്ട ശ്രീ​ല​ങ്ക ട്വ​ന്‍റി 20യി​ലും തോ​റ്റു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ട്വ​ന്‍റി 20യി​ല്‍ 19 റ​ണ്‍സി​ന്‍റെ വി​ജ​യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക നേ​ടി​യ​ത്. പ​ത്ത് ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത​ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. നി​ശ്ചി​ത ഓ​വ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചു വി​ക്ക​റ്റി​ന് 126 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി​യി​ല്‍ ല​ങ്ക ആ​റു വി​ക്ക​റ്റി​ന് 107 റ​ണ്‍സ്. 18 പ​ന്തി​ല്‍ 40 റ​ണ്‍സ് നേ​ടി​യ ഡേ​വി​ഡ് മി​ല്ല​റു​ടെ മി​ക​വാ​ണ് ആ​തി​ഥേ​യ​രെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്കു ന​യി​ച്ച​ത്. ഫ​ര്‍ഹാ​ന്‍ ബെ​ഹാ​ര്‍ദി​ന്‍ (31നോ​ട്ടൗ​ട്ട്) മി​ല്ല​ര്‍ക്കു മി​ക​ച്ച പി​ന്തു​ണ ന​ല്‍കി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ല​ങ്ക മി​ക​ച്ച തു​ട​ക്ക​മാ​ണി​ട്ട​ത്. 5.1 ഓ​വ​റി​ല്‍ ല​ങ്ക​യ്ക്ക് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​കു​മ്പോ​ള്‍ 59 റ​ണ്‍സി​ലെ​ത്തി​യി​രു​ന്നു. ഓ​പ്പ​ണ​ര്‍മാ​രാ​യ നി​രോ​ക്ഷ​ന്‍ ഡി​ക്‌​വെ​ല (43), ധ​ന​ഞ്ജ​യ ഡി ​സി​ല്‍വ (27) എ​ന്നി​വ​ര്‍ പു​റ​ത്താ​യ​ശേ​ഷം ല​ങ്ക പെ​ട്ടെ​ന്നു ത​ക​ര്‍ന്നു. ര​ണ്ടു വി​ക്ക​റ്റും ഇ​മ്രാ​ന്‍ താ​ഹി​റി​നാ​യി​രു​ന്നു. ല​ങ്ക​ന്‍ സ്‌​കോ​ര്‍ 107 ലെ​ത്തി​യ​പ്പോ​ള്‍ ആ​റ് ല​ങ്ക​ന്‍ വി​ക്ക​റ്റു​ക​ള്‍ വീ​ണു. ലും​ഗി എ​ന്‍ഗി​ഡി ര​ണ്ടും വി​ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.