മൊറോക്കോയ്ക്കു ജയം
മൊറോക്കോയ്ക്കു ജയം
Saturday, January 21, 2017 2:07 PM IST
ഒ​യെം(​ഗാ​ബ​ണ്‍): ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍സ് ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ല്‍ മൊ​റോ​ക്കോ​യ്ക്കു ജ​യം, ഐ​വ​റി കോ​സ്റ്റി​നു സ​മ​നി​ല. മൊ​റോ​ക്കോ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​നു ടോ​ഗോ​യെ ത​ക​ര്‍ത്തു. അ​ഞ്ചാം മി​നി​റ്റി​ല്‍ ഡൊ​സേ​വി​യി​ലൂ​ടെ ടോ​ഗോ ആ​ദ്യം മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ 14-ാം മി​നി​റ്റി​ല്‍ ബൗ​ഹാ​ഡോ​സു​വി​ലൂ​ടെ മൊ​റോ​ക്കോ സ​മ​നി​ല പി​ടി​ച്ചു. 21-ാം മി​നി​റ്റി​ല്‍ സൈ​സി​ന്‍റെ ഗോ​ളി​ല്‍ ലീ​ഡ് നേ​ടി. 72-ാം മി​നി​റ്റി​ലെ എ​ന്‍-​നെ​സ് യ​ാറ​യു​ടെ ഗോ​ള്‍കൂ​ടി​ചേ​ര്‍ന്ന​പ്പോ​ള്‍ മൊ​റോ​ക്കോ വി​ജ​യം പൂ​ര്‍ത്തി​യാ​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഡി​ആ​ര്‍ കോം​ഗോ-​ഐ​വ​റി കോ​സ്റ്റ് മ​ത്സ​രം 2-2ന് ​സ​മ​നി​ല​യാ​യി. പി​ന്നി​ല്‍ നി​ന്ന ഐ​വ​റി കോ​സ്റ്റ് 67-ാം മി​നി​റ്റി​ല്‍ സെ​റേ ഡൈ​യു​ടെ ഗോ​ളി​ല്‍ സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു. 10-ാം മി​നി​റ്റി​ല്‍ നി​സീ​കെ​ന്‍ കെ​ബാ​നോ​യു​ടെ ഗോ​ളി​ല്‍ കോം​ഗോ മു​ന്നി​ലെ​ത്തി. 25-ാം മി​നി​റ്റി​ൽ വി​ല്‍ഫ്ര​ഡ് ബോ​ണി​യി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു. ജൂ​ണി​യ​ര്‍ ക​ബാ​ന​ന്‍ഗ​യു​ടെ (28) ഗോ​ള്‍ കോം​ഗോ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ 67-ാം മി​നി​റ്റി​ല്‍ ഡൈ​യു​ടെ ഗോ​ള്‍ കോം​ഗോ​യു​ടെ വി​ജ​യ​പ്ര​തീ​ക്ഷ​ക​ള്‍ ത​ക​ര്‍ത്തു. ഗ്രൂ​പ്പി​ല്‍ ര​ണ്ടു മ​ത്സ​രം പൂ​ര്‍ത്തി​യാ​പ്പോ​ള്‍ നാ​ലു പോ​യി​ന്‍റു​മാ​യി കോം​ഗോ ഒ​ന്നാം സ്ഥാ​ന​ത്തും മൂ​ന്നു പോ​യി​ന്‍റു​ള്ള മൊ​റോ​ക്കോ ര​ണ്ടാ​മ​തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.