ഷ​ക്കീ​ബ് മ​ധ്യ​നി​ര ത​ക​ര്‍ത്തു; കിവീസിനു തകർച്ച
ഷ​ക്കീ​ബ് മ​ധ്യ​നി​ര ത​ക​ര്‍ത്തു; കിവീസിനു തകർച്ച
Saturday, January 21, 2017 2:07 PM IST
ക്രൈ​സ്റ്റ്ച​ര്‍ച്ച്: ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍ഡി​നു ത​ക​ര്‍ച്ച. ബം​ഗ്ലാ​ദേ​ശ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 289 റ​ണ്‍സി​നു പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍ കി​വീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 269 റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ള്‍ ഏ​ഴു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. മൂ​ന്നു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കേ 20 റ​ൺ​സ് പി​റ​കി​ലാ​ണ് ആ​തി​ഥേ​യ​ർ. മി​ക​ച്ച നി​ല​യി​ല്‍ നി​ന്ന കി​വീ​സി​നെ ഷ​ക്കീ​ബ് അ​ല്‍ഹ​സ​ന്‍റെ ബൗ​ളിം​ഗാ​ണ് ത​ക​ര്‍ത്ത​ത്. മൂ​ന്നു മ​ധ്യ​നി​ര വി​ക്ക​റ്റാ​ണ് ഷ​ക്കീ​ബ് സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ലെ ത​ക​ര്‍ച്ച​യ്ക്കു​ശേ​ഷം റോ​സ് ടെ​യ്‌​ല​ര്‍ (77), ടോം ​ലാ​ഥം (68) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടാ​ണ് കി​വീ​സി​നെ ന​യി​ച്ച​ത്. അ​തി​നു​ശേ​ഷം സാ​ന്‍റ്ന​റും ഹെ​ൻറി നി​ക്കോ​ള​സും ചേ​ര്‍ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ല്‍ 75 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. സാ​ന്‍റ്ന​റെ പു​റ​ത്താ​ക്കി ഷ​ക്കീ​ബ് ആ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. അ​പ്പോ​ള്‍ ന്യൂ​സി​ല​ന്‍ഡ് അ​ഞ്ചി​ന് 252 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷം നാ​ലു റ​ണ്‍സ് കൂ​ടി സ്‌​കോ​ര്‍ബോ​ര്‍ഡി​ലെ​ത്തി​യ​പ്പോ​ള്‍ ബി​ജെ വാ​ട്‌​ലിം​ഗ് (1), കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോ (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ ഒ​രോ​വ​റി​ല്‍ ഷ​ക്കീ​ബ് ക​ട​പു​ഴ​ക്കി. കാം​റു​ള്‍ ഇ​സ്‌​ലാം റ​ബി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.