ഡി​വി​ല്യേ​ഴ്സ് മ​ട​ങ്ങി​വ​രു​ന്നു
ഡി​വി​ല്യേ​ഴ്സ് മ​ട​ങ്ങി​വ​രു​ന്നു
Tuesday, January 24, 2017 1:50 PM IST
ജൊഹാ​ന​സ്ബ​ര്‍ഗ്: ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ എ.​ബി. ഡി​വി​ല്യേ​സ് മ​ട​ങ്ങി വ​രു​ന്നു. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള അ​ഞ്ചു മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ക്യാ​പ്റ്റ​നാ​യാ​ണ് ഡി​വി​ല്യേ​ഴ്സിന്‍റെ മ​ട​ങ്ങി​വ​ര​വ്. ശ​നി​യാ​ഴ്ച പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക- ശ്രീ​ല​ങ്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം. മു​ട്ടി​നേ​റ്റ പ​രി​ക്കു​മൂ​ലം ക​ഴി​ഞ്ഞ ആ​റു​മാ​സ​ക്കാ​ല​മാ​യി ഡി​വി​ല്യേ​ഴ്സ് ക​ള​ത്തി​നു പു​റ​ത്താ​യി​രു​ന്നു. ഫാ​ഫ് ഡു​പ്ല​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​ക്കാ​ല​യ​ള​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ങ്ങ​ള്‍ക്കി​റ​ങ്ങി​യി​ത്. ഡു​പ്ല​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യെ 5-0 ത്തി​ന് മു​ട്ടു​കു​ത്തി​ച്ചാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​രു​ങ്ങു​ന്ന​ത്. ടെ​സ്റ്റി​ല്‍ ഇ​നി​യും ഡു​പ്ല​സി​യാ​യി​രി​ക്കും ക്യാ​പ്റ്റ​ന്‍. ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു മു​മ്പ് ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നാം ട്വ​ന്‍റി- 20യി​ല്‍ ഡി​വി​ല്യേ​ഴ്സ് ക​ളി​ക്കു​ന്നു​ണ്ട്. ഡെ​യ്ൽ സ്റ്റെ​യ്‌​നും മോ​ർ​ണി മോ​ര്‍ക്ക​ലും പ​രി​ക്കു മൂ​ലം ഒ​ഴി​വാ​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം പ​രി​ക്കി​ല്‍ നി​ന്ന് മോ​ചി​ത​നാ​യ ക്രി​സ് മോ​റി​സ് ടീ​മി​ല്‍ മ​ട​ങ്ങി​യെ​ത്തി. ട്വ​ന്‍റി- 20 പ​ര​മ്പ​ര​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ലും​ഗി എ​ന്‍ഗി​ഡി​യെ​യും ഏ​ക​ദി​ന ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.