ല​യ​ൺ​സി​ന്‍റെ പ​രി​ശീ​ല​ക​നാ​കാ​ന്‍ മു​ഹ​മ്മ​ദ് കൈ​ഫ്
ല​യ​ൺ​സി​ന്‍റെ പ​രി​ശീ​ല​ക​നാ​കാ​ന്‍ മു​ഹ​മ്മ​ദ് കൈ​ഫ്
Wednesday, February 15, 2017 2:07 PM IST
രാ​ജ്‌​കോ​ട്ട്: മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം മു​ഹ​മ്മ​ദ് കൈ​ഫ് പ​രി​ശീ​ല​ക കു​പ്പാ​യ​ത്തി​ലെ​ത്തു​ന്നു. ഐ​പി​എ​ലി​ലെ താ​ത്കാ​ലി​ക ടീ​മാ​യ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ഈ ​സീ​സ​ണി​ല്‍ കൈ​ഫ് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ല​യ​ണ്‍സി​ന്‍റെ ടീം ​മാ​നേ​ജ്‌​മെ​ന്‍റുമാ​യി ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ടീ​മി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2002ല്‍ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ കാ​ണ്‍പൂ​രി​ല്‍ അ​ര​ങ്ങേ​റി​യ കൈ​ഫ് ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫീ​ല്‍ഡ​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ്. ഐ​പി​എ​ലി​ല്‍ ആ​ദ്യ സീ​സ​ണി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ടീ​മി​ല്‍ അം​ഗ​വു​മാ​യി​രു​ന്നു കൈ​ഫ്.


ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്, രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് എ​ന്നീ ടീ​മു​ക​ള്‍ക്ക് വാ​തു​വ​യ്പാ​രോ​പ​ണ​ത്തി​ൽ വി​ല​ക്കു വ​ന്ന​പ്പോ​ള്‍ താ​ത്കാ​ലി​ക​മാ​യി ഐ​പി​എ​ലി​ലെ​ത്തി​യ ടീ​മു​ക​ളി​ലൊ​ന്നാ​ണ് ഗു​ജ​റാ​ത്ത് ല​യ​ണ്‍സ്. അ​ര​ങ്ങേ​റി​യ ക​ഴി​ഞ്ഞ വ​ര്‍ഷം ലീ​ഗ് റൗ​ണ്ടി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും ല​യ​ണ്‍സി​നു സാ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.