ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു കൂ​റ്റ​ന്‍ ജ​യം
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു  കൂ​റ്റ​ന്‍ ജ​യം
Friday, February 17, 2017 1:44 PM IST
ഓ​ക്​ല​ന്‍ഡ്: ന്യൂ​സ​ല​ന്‍ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 78 റ​ണ്‍സി​ന്‍റെ കൂ​റ്റ​ന്‍ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ല്‍ 185 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. 43 പ​ന്തി​ല്‍ 62 റ​ണ്‍സ് നേ​ടി​യ ഹ​ഷിം അം​ല​യു​ടെ ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു മി​ക​ച്ച സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഡു​പ്ല​സി 36 റ​ണ്‍സും നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ന്യൂ​സി​ല​ന്‍ഡ് 107 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 3.5 ഓ​വ​റി​ല്‍ 24 റ​ണ്‍സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ ഇ​മ്രാ​ന്‍ താ​ഹി​റാ​ണ് കി​വിക​ളു​ടെ ചി​റ​ക​രി​ഞ്ഞ​ത്. ഫെ​ഹ്ലു​ക്വാ​വോ മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. 33 റ​ണ്‍സെ​ടു​ത്ത ടോം ​ബ്രൂ​സാ​ണ് കി​വി​ക​ളു​ടെ ടോ​പ് സ്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.