താ​ര​ക്ക​ച്ചവടം നാ​ളെ
താ​ര​ക്ക​ച്ചവടം നാ​ളെ
Saturday, February 18, 2017 1:54 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ 10-ാം പ​തി​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള താ​​ര​​ലേ​​ലം നാ​ളെ. താ​ര​ക്ക​ച്ചവടം ന​​ട​​ക്കാ​​നി​​രി​​ക്കെ ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ളി​​ലാ​​ണ് ടീം ​ഫ്രാ​ഞ്ചൈ​സി​ക​ളെ​ല്ലാം. പ്ര​​ധാ​​ന താ​​ര​​ങ്ങ​​ളെ എ​​ല്ലാം ടീ​​മു​​ക​​ളും നി​​ല​​നി​​ര്‍ത്തി​​യെ​​ങ്കി​​ലും ലേ​​ല​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന താ​​ര​​ങ്ങ​​ളി​​ല്‍ മി​​ക​​ച്ച​​വ​​രെ ടീ​​മി​​ലെ​​ത്തി​​ക്കാ​​ന്‍ ഫ്രാ​​ഞ്ചൈ​​സി​​ക​ൾ ത​​യാ​​റെ​​ടു​​ത്തു ക​​ഴി​​ഞ്ഞു. ഇ​​ത്ത​​വ​​ണ​​ത്തെ ഐ​​പി​​എ​​ല്‍ ഏ​​പ്രി​​ല്‍ അ​​ഞ്ചി​​നാ​​ണ് തു​​ട​​ങ്ങു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ 351 താ​​ര​​ങ്ങ​​ളാ​​ണ് ലേ​​ല​​ത്തി​​ലു​​ള്ള​​ത്. ഇ​​തി​​ല്‍ 122 താ​​ര​​ങ്ങ​​ള്‍ ദേ​​ശീ​​യ ടീ​​മി​​ല്‍ ക​​ളി​​ച്ച​​വ​​രും 223 പേ​​ര്‍ ക​​ളി​​ക്കാ​​ത്ത​​വ​​രു​​മാ​​ണ്. ഐ​​സി​​സി​​യു​​ടെ അ​​സോ​​സി​​യേ​​റ്റ് രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ആ​​റു താ​​ര​​ങ്ങ​​ളും ഇ​​ത്ത​​വ​​ണ​​ത്തെ ലേ​​ല​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്.

226 താ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ നി​​ന്ന് പ​​ട്ടി​​ക​​യി​​ല്‍ ഇ​​ടം പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടി​​സ്ഥാ​​ന വി​​ല ര​​ണ്ടു കോ​​ടി​​യാ​​യി നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന ഏ​​റ്റ​​വും മൂ​​ല്യ​​മു​​ള്ള താ​​ര​​ങ്ങ​​ള്‍ ഏ​​ഴു പേ​​രാ​​ണ്. ശ്രീ​​ല​​ങ്ക​​യു​​ടെ ഏ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ്, ഇം​​ഗ്ല​​ണ്ട് താ​​ര​​ങ്ങ​​ളാ​​യ ബെ​​ന്‍ സ്‌​​റ്റോ​​ക്‌​​സ്, ക്രി​​സ് വോ​​ക്‌​​സ്, ഇ​​യോ​​ണ്‍ മോ​​ര്‍ഗ​​ന്‍, ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ താ​​ര​​ങ്ങ​​ളാ​​യ മി​​ച്ച​​ല്‍ ജോ​​ണ്‍സ​​ണ്‍, പാ​​റ്റ് ക​​മ്മി​​ന്‍സ് എ​​ന്നി​​വ​​ർക്കും ഇ​​ന്ത്യ​​യു​​ടെ ഇ​​ഷാ​​ന്ത് ശ​​ര്‍മ​​യ്ക്കു​​മാ​​ണ് അ​​ടി​​സ്ഥാ​​ന വി​​ല ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത​​കാ​​ല​​ത്തു മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ജേ​​സ​​ണ്‍ റോ​​യ്, ബെ​​ന്‍ സ്‌​​റ്റോ​​ക്‌​​സ്, മി​​ച്ച​​ല്‍ സാ​​ന്‍റ്ന​​ര്‍, മു​​ഹ​​മ്മ​​ദ് ന​​ബി, ഇ​​വി​​ന്‍ ലൂ​​യി​​സ് എ​​ന്നി​​വ​​ര്‍ക്കു ലേ​​ല​​ത്തി​​ല്‍ മി​​ക​​ച്ച പ്രാ​​ധാ​​ന്യം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ കൊ​​ണ്ട് ഐ​​പി​​എ​​ലി​​ല്‍ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ള്‍ ഇ​​വ​​രാ​​ണ്.

ഉ​​മ​​ര്‍ ന​​സീ​​ര്‍

പേ​​സ് ബൗ​​ളിം​​ഗി​​ല്‍ ഇ​​ന്ത്യ​​ന്‍ സെ​​ല​​ക്ട​​ര്‍മാ​​ര്‍ക്കു ക​​ണ്ണു​​വ​​യ്ക്കാ​​വു​​ന്ന താ​​ര​​മാ​​ണ് ജ​​മ്മു കാ​​ഷ്മീ​​രി​​ന്‍റെ ഉ​​മ​​ര്‍ ന​​സീ​​ര്‍. 140 കി​​ലോ​​മീ​​റ്റ​​ര്‍ വേ​​ഗ​​ത്തി​​ല്‍ സ്ഥി​​ര​​മാ​​യി പ​​ന്തെ​​റി​​യാ​​ന്‍ സാ​​ധി​​ക്കു​​ന്ന ന​​സീ​​റി​​ന് ആ​​റ​​ടി​​ക്കു മു​​ക​​ളി​​ലു​​ള്ള ഉ​​യ​​ര​​വും ഗു​​ണ​​ക​​ര​​മാ​​കു​​ന്നു. ഇ​​ന്‍റ​​ര്‍ സ്റ്റേ​​റ്റ് ട്വ​​ന്‍റി- 20 ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ ഏ​​റ്റ​​വുമ​​ധി​​കം വി​​ക്ക​​റ്റു​​ക​​ള്‍ നേ​​ടിയവ​​രി​​ല്‍ ര​​ണ്ടാ​​മ​​തെ​​ത്തി​​യ താ​​ര​​മാ​​ണ് ന​​സീ​​ര്‍. പേ​​സ് ബൗ​​ള​​ര്‍മാ​​ര്‍ കു​​റ​​വാ​​യ കോ​​ല്‍ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സും റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും ന​​സീ​​റി​​നെ നോ​​ട്ട​​മി​​ട്ടി​​ട്ടു​​ണ്ടെ​​ന്നാ​​ണ് സൂ​​ച​​ന.

പു​​നീ​​ത് ഡാ​​റ്റെ

ബൗ​​ളിം​​ഗ് ആ​​ക്‌ഷ​​ന്‍ കൊ​​ണ്ടും വി​​ക്ക​​റ്റെ​​ടു​​ക്കാ​​നു​​ള്ള മി​​ടു​​ക്കു​​കൊ​​ണ്ടും ജൂ​​ണി​​യ​​ര്‍ ക്രി​​ക്ക​​റ്റി​​ലൂ​​ടെ ശ്ര​​ദ്ധേ​​യ​​നാ​​യ താ​​ര​​മാ​​ണ് പു​​നി​​ത് ഡാ​​റ്റെ. റ​​ണ്‍സ് വി​​ട്ടു​​കൊ​​ടു​​ക്കാ​​നു​​ള്ള മ​​ടി​​യും ഈ ​​മ​​ധ്യ​​പ്ര​​ദേ​​ശ് താ​​ര​​ത്തെ ടീ​​മു​​ക​​ള്‍ക്കു പ്രിയ​​ങ്ക​​ര​​നാ​​ക്കു​​ന്നു.

ത​​ന്മ​​യ് അ​​ഗ​​ര്‍വാ​​ള്‍

ഇ​​ന്‍റര്‍ സ്റ്റേ​​റ്റ് ട്വ​​ന്‍റി 20 ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ ടോ​​പ് സ്‌​​കോ​​റ​​റാ​​യാ​​ണ് ഹൈ​​ദ​​രാ​​ഹാ​​ദി​​ല്‍നി​​ന്നു​​ള്ള ത​​ന്മ​​യ് അ​​ഗ​​ര്‍വാ​​ള്‍ ഐ​​പി​​ല്‍ താ​​ര​​ലേ​​ല​​ത്തി​​നെ​​ത്തു​​ന്ന​​ത്. ലി​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ 52.28 ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി​​യു​​ം വേ​​ഗ​​ത്തി​​ല്‍ റ​​ണ്‍സ് ക​​ണ്ടെ​​ത്താ​​നു​​ള്ള ക​​ഴി​​വും ലേ​​ല​​ത്തി​​ല്‍ ത​​ന്മ​​യയുടെ റേറ്റ് ഉയർത്തും. ദേ​​ശീ​​യ ടീ​​മി​​ല്‍ ക​​ളി​​ക്കാ​​ത്ത താ​​ര​​ങ്ങ​​ളെ കൂ​​ട​​ത​​ലാ​​യും ആ​​വ​​ശ്യ​​മു​​ള്ള സ​​ണ്‍റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദും ഡ​​ല്‍ഹി ഡെ​​യ​​ര്‍ഡെ​​വി​​ള്‍സും ത​​ന്മ​​യയെ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ ശ്ര​​മി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.

അ​​ങ്കി​​ത് ഭ​​വാ​​നെ

ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ പ്ര​​തി​​ഭ​​യു​​ള്ള താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ മു​​മ്പി​​ലു​​ള്ള താ​​ര​​മാ​​ണ് മ​​ഹാ​​രാ​​ഷ്ട്ര​​യു​​ടെ അ​​ങ്കി​​ത് ഭ​​വാ​​നെ. ഇ​​ന്‍റർ സ്റ്റേ​​റ്റ് ട്വ​​ന്‍റി- 20 ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ ടോ​​പ് സ്‌​​കോ​​റര്‍മാ​​രി​​ല്‍ ത​​ന്മ​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാ​​മ​​താ​​യി​​രു​​ന്നു ഭ​​വാ​​നെ. ര​​ഞ്ജി​​യി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ഭ​​വാ​​നെ​​യെ​​യും സ​​ണ്‍റൈ​​സേ​​ഴ്‌​​സും ഡെ​​യ​​ര്‍ഡെ​​വി​​ള്‍സും നേ​​ാട്ട​​മി​​ട്ടിട്ടുണ്ട്.

വി​​ഷ്ണു വി​​നോ​​ദ്

സ​​ഞ്ജു സാം​​സ​​ണു പി​​ന്നാ​​ലെ വി​​ക്ക​​റ്റ്കീ​​പ്പ​​ര്‍ ബാ​​റ്റ്‌​​സ്മാ​​നാ​​യി ഐ​​പി​​എ​​ലി​​ല്‍ അ​​ര​​ങ്ങേ​​റാ​​നൊ​​രു​​ങ്ങു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ താ​​ര​​മാ​​ണ് വി​​ഷ്ണു വി​​നോ​​ദ്. ഇ​​ന്‍റ​​ര്‍ സ്‌​​റ്റേ​​റ്റ് ട്വ​​ന്‍റി20 ടൂ​​ര്‍ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​നം സ​​യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ല്‍ വി​​ഷ്ണു​​വി​​നെ സൗ​​ത്ത് സോ​​ണ്‍ ടീ​​മി​​ലെ​​ത്തി​​ച്ചു. അ​​വി​​ടെ​​യും വ​​മ്പ​​ന്‍ അ​​ടി​​ക​​ള്‍കൊ​​ണ്ട് ക​​ളം നി​​റ​​ഞ്ഞ വി​​ഷ്ണു​​വി​​ന് ഐ​​പി​​എ​​ലി​​ല്‍ വ​​ലി​​യ സാ​​ധ്യ​​ത​​ക​​ളാ​​ണ് പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.


ഐ​പി​എ​ല്‍; അ​റി​യേ​ണ്ട​തെ​ല്ലാം ചെലവ​ഴി​ക്കാ​​വു​ന്ന​ത്



നി​ല​വി​ലു​ള്ള എ​ട്ടു ഫ്രാ​ഞ്ച​സി​ക​ളി​ല്‍ കിം​ഗ​്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നാ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക ലേ​ല​ത്തി​ല്‍ ചെല​വ​ഴി​ക്കാ​വു​ന്ന​ത്. നാ​ലു താ​ര​ങ്ങ​ളെ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത കിം​ഗ്‌​സി​ന് 23.55 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​വ​ണ ലേ​ല​ത്തി​ല്‍ ചെ​ല​വ​ഴി​ക്കാ​ന്‍ സാ​ധി​ക്കു​ക. ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സി​ന് 21.5 കോ​ടി​യും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് 20.9 കോ​ടി രൂ​പ​യു​മാ​ണ് മി​ച്ച​മു​ള്ള​ത്. 19.75 കോ​ടി കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നും 19.1 കോ​ടി റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നും 14.35 കോ​ടി ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നും ബാ​ക്കി​യു​ള്ള​പ്പോ​ള്‍ ഏ​റ്റ​വും കു​റ​വ് തു​ക ബാ​ക്കി​യു​ള്ള​ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളു​രു​വി​നും മും​ബൈ ഇ​ന്ത്യ​ന്‍സി​നു​മാ​ണ്. ച​ല​ഞ്ചേ​ഴ്‌​സി​ന് 12.82 കോ​ടി​യും മും​ബൈ​ക്കു 11.55 കോ​ടി​യു​മാ​ണ് ചെല​വ​ഴി​ക്കാ​ന്‍ സാ​ധി​ക്കു​ക.

*നി​ല​നി​ര്‍ത്തി​യ താ​ര​ങ്ങ​ള്‍

എ​ട്ടു ഫ്രാ​ഞ്ചൈ​സി​ക​ളും ചേ​ര്‍ന്ന് 140 താ​ര​ങ്ങ​ളെ​യാ​ണ് ഇ​ത്ത​വ​ണ ടീ​മി​ല്‍ നി​ല​നി​ര്‍ത്തി​യ​ത്. അ​തി​ല്‍ 44 വി​ദേ​ശ താ​ര​ങ്ങ​ളാ​ണു​ള്ള​ത്. ടീ​മു​ക​ള്‍ നി​ല​നി​ര്‍ത്തി​യ താ​ര​ങ്ങ​ള്‍ ഇ​വ​രാ​ണ്:


*വി​ട്ടു​കൊ​ടു​ത്ത താ​ര​ങ്ങ​ള്‍

ക​ഴി​ഞ്ഞ വ​ര്‍ഷം ടീ​മി​ല്‍ ക​ളി​ച്ച താ​ര​ങ്ങ​ളി​ല്‍ നി​ന്ന് 63 പേ​രെ​യാ​ണ് ഇ​ത്ത​വ​ണ എ​ട്ടു​ടീ​മു​ക​ൾ വി​ട്ടു​കൊ​ടു​ത്ത​ത്. അ​തി​ല്‍ നാ​ലു താ​ര​ങ്ങ​ളെ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബംഗളൂരു ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വു​മ​ധി​കം താ​ര​ങ്ങ​ള്‍ ബാ​ക്കി​യു​ള്ള​ത്. ടീ​മു​ക​ള്‍ വി​ട്ടു​കൊ​ടു​ത്ത താ​ര​ങ്ങ​ള്‍ ഇ​വ​രാ​ണ്:

*പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ള്‍

ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ലി​ലും പാ​ക്കി​സ്ഥാ​ന്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കി​ല്ല. പാ​ക്കി​സ്ഥാ​ന്‍ വേ​രു​ക​ളു​ള്ള ഇ​മ്രാ​ന്‍ താ​ഹി​റും യാ​യി​ല്‍ അ​റാ​ഫാ​ത്തും ക​ളി​ക്കു​മെ​ങ്കി​ലും ഇ​മ്രാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​മാ​യും യാ​സി​ര്‍ ഇം​ഗ്ല​ണ്ട് താ​ര​മാ​യു​മാ​ണ് ഐ​പി​എ​ലി​ന്‍റെ ഭാ​ഗ​മാ​വു​ക.

*ലേ​ല​ത്തി​നു​ള്ള താ​ര​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ള്‍

താ​ര​ലേ​ല​ത്തി​നു​ള്ള 351 താ​ര​ങ്ങ​ളി​ല്‍ 125 പേ​ര്‍ അ​വ​ര​വ​രു​ടെ ദേ​ശീ​യ ടീ​മു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. അ​തി​ല്‍ 23 താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് 19, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, ന്യൂ​സി​ല​ന്‍ഡ്, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് 18, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് 10, ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ൾ എ​ട്ട്, ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​റു താ​ര​ങ്ങ​ളു​മു​ണ്ട്. മ​റ്റു സീ​സ​ണു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ഞ്ച് അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​ര​ങ്ങ​ളും ഇ​ത്ത​വ​ണ ലേ​ല​ത്തിലു​ള്‍പ്പെ​ടു​ന്നു. ദേ​ശീ​യ ടീ​മി​ല്‍ ഇ​തു​വ​രെ ക​ളി​ക്കാ​ത്ത് 226 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ലു​ള്ള​ത്. അ​തി​ല്‍ 203 പേ​രും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​ണ്. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്ന് 12, വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ നി​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും മൂ​ന്ന്, ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ര​ണ്ട്, ന്യൂ​സി​ല​ന്‍ഡ്, ഇം​ഗ്ല​ണ്ട്, യു​എ​ഇ എ​ന്നി​വ​ിട​ങ്ങ​ളി​ല്‍നി​ന്ന് ഓ​രോ താ​ര​വും ലേ​ല​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

നി​ല​നി​ര്‍ത്തി​യ താ​ര​ങ്ങ​ള്‍

എ​ട്ടു ഫ്രാ​ഞ്ചൈ​സി​ക​ളും ചേ​ര്‍ന്ന് 140 താ​ര​ങ്ങ​ളെ​യാ​ണ് ഇ​ത്ത​വ​ണ ടീ​മി​ല്‍ നി​ല​നി​ര്‍ത്തി​യ​ത്. അ​തി​ല്‍ 44 വി​ദേ​ശ താ​ര​ങ്ങ​ളാ​ണു​ള്ള​ത്. ടീ​മു​ക​ള്‍ നി​ല​നി​ര്‍ത്തി​യ താ​ര​ങ്ങ​ള്‍ ഇ​വ​രാ​ണ്:

വി​ട്ടു​കൊ​ടു​ത്ത താ​ര​ങ്ങ​ള്‍

ക​ഴി​ഞ്ഞ വ​ര്‍ഷം ടീ​മി​ല്‍ ക​ളി​ച്ച താ​ര​ങ്ങ​ളി​ല്‍ നി​ന്ന് 63 പേ​രെ​യാ​ണ് ഇ​ത്ത​വ​ണ എ​ട്ടു​ടീ​മു​ക​ൾ വി​ട്ടു​കൊ​ടു​ത്ത​ത്. അ​തി​ല്‍ നാ​ലു താ​ര​ങ്ങ​ളെ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് കിം​ഗ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബംഗളൂരു ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വു​മ​ധി​കം താ​ര​ങ്ങ​ള്‍ ബാ​ക്കി​യു​ള്ള​ത്. ടീ​മു​ക​ള്‍ വി​ട്ടു​കൊ​ടു​ത്ത താ​ര​ങ്ങ​ള്‍ ഇ​വ​രാ​ണ്:

പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ള്‍

ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ലി​ലും പാ​ക്കി​സ്ഥാ​ന്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കി​ല്ല. പാ​ക്കി​സ്ഥാ​ന്‍ വേ​രു​ക​ളു​ള്ള ഇ​മ്രാ​ന്‍ താ​ഹി​റും യാ​യി​ല്‍ അ​റാ​ഫാ​ത്തും ക​ളി​ക്കു​മെ​ങ്കി​ലും ഇ​മ്രാ​ന്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​ര​മാ​യും യാ​സി​ര്‍ ഇം​ഗ്ല​ണ്ട് താ​ര​മാ​യു​മാ​ണ് ഐ​പി​എ​ലി​ന്‍റെ ഭാ​ഗ​മാ​വു​ക.

ലേ​ല​ത്തി​നു​ള്ള താ​ര​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ള്‍

താ​ര​ലേ​ല​ത്തി​നു​ള്ള 351 താ​ര​ങ്ങ​ളി​ല്‍ 125 പേ​ര്‍ അ​വ​ര​വ​രു​ടെ ദേ​ശീ​യ ടീ​മു​ക​ളി​ല്‍ ക​ളി​ച്ചി​ട്ടു​ള്ള​വ​രാ​ണ്. അ​തി​ല്‍ 23 താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് 19, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, ന്യൂ​സി​ല​ന്‍ഡ്, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് 18, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് 10, ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ൾ എ​ട്ട്, ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​റു താ​ര​ങ്ങ​ളു​മു​ണ്ട്. മ​റ്റു സീ​സ​ണു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ഞ്ച് അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​ര​ങ്ങ​ളും ഇ​ത്ത​വ​ണ ലേ​ല​ത്തിലു​ള്‍പ്പെ​ടു​ന്നു. ദേ​ശീ​യ ടീ​മി​ല്‍ ഇ​തു​വ​രെ ക​ളി​ക്കാ​ത്ത് 226 താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ലു​ള്ള​ത്. അ​തി​ല്‍ 203 പേ​രും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​ണ്. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ന്ന് 12, വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ നി​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്നും മൂ​ന്ന്, ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ര​ണ്ട്, ന്യൂ​സി​ല​ന്‍ഡ്, ഇം​ഗ്ല​ണ്ട്, യു​എ​ഇ എ​ന്നി​വ​ിട​ങ്ങ​ളി​ല്‍നി​ന്ന് ഓ​രോ താ​ര​വും ലേ​ല​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

നിലനിര്‍ത്തിയ താരങ്ങള്‍

*റൈസിംഗ് പൂന സൂപ്പര്‍ ജയന്‍റ്സ്- എം.എസ്. ധോണി, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, സ്റ്റീവന്‍ സ്മിത്ത്, ഫാഫ് ഡുപ്ലസിസ്, മിച്ചല്‍ മാര്‍ഷ്, അശോക് ദിന്‍ഡ, അങ്കുഷ് ബെയ്ന്‍സ്, രജത് ഭാട്യ, അങ്കിത് ശര്‍മ, ഈശ്വര്‍ പാണ്ഡെ, ആദം സാംബെ, ജസ്‌കരണ്‍ സിംഗ്, ബാബാ അപാരജിത്, ദീപക് ചഹാര്‍, ഉസ്മാന്‍ ഖവാജ

*ഗുജറാത്ത് ലയണ്‍സ് - സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ജയിംസ് ഫോള്‍ക്കനര്‍, ബ്രണ്ടന്‍ മക്കല്ലം, ഡ്വെയന്‍ ബ്രാവോ, ആരോണ്‍ ഫിഞ്ച്, ഡ്വെയന്‍ സ്മിത്ത്, ദിനേഷ് കാര്‍ത്തിക്, ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ കുമാര്‍, ആന്‍ഡ്രൂ ടൈ, ഇഷാന്‍ കിഷന്‍, പ്രദീപ് സാംഗ്വാന്‍, ശിവില്‍ കൗശിക്, ശദബ്് ജക്തി

*കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ഡേവിഡ് മില്ലര്‍, മനന്‍ വോറ, അഷ്‌കര്‍ പട്ടേല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗുര്‍കീറത്ത് മാന, അനുരീത്ത് സിംഗ്, സന്ദീപ് ശര്‍മ്മ, ഷര്‍ദൂല്‍ ഠാക്കൂര്‍, ഷോണ്‍ മാര്‍ഷ്, വൃദ്ധമാന്‍ സാഹ, മുരളി വിജയ്, നിഖില്‍ നായ്ക്ക്, മോഹിത് ശര്‍മ്മ, മാര്‍ക്കസ് സ്‌റ്റോണിസ്, കെ.സി കരിയപ്പ്, അര്‍മ്മാന്‍ ജാഫര്‍, പ്രദീപ് സാഹു, സ്വാപ്നില്‍ സിംഗ്, ഹാഷിം അംല.

*കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഗൗതം ഗംഭീര്‍, സുനില്‍ നരെയ്ന്‍, ആന്‍ഡ്രൂ റസല്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, പീയൂഷ്ചൗള, റോബിന്‍ ഉത്തപ്പ, ഷക്കീബ് അല്‍ ഹസന്‍ , ക്രിസ് ലിന്‍, ഉമേഷ്് യാദവ്, യൂസഫ് പത്താന്‍, ഷെല്‍ഡന്‍ ജാക്‌സണ്‍, അന്‍കിത്ത് റജ്പൂത്.

*മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ്മ, കിറോണ്‍ പൊള്ളാര്‍ഡ്, ലസിത് മലിംഗ, ഹര്‍ഭജന്‍ സിംഗ്, അമ്പാ്ട്ടി റായ്ഡു, ജസ്പ്രിത് ബുംറ, ശ്രേയസ് ഗോപാല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, വിനയ്കുമാര്‍, പാര്‍ഥീവ് പട്ടേല്‍, മിച്ചെല്‍ മക്‌ലീഗന്‍, നിതീഷ് റാണ, സിദേഷ് ലാഡ്, ജെ. സുജിത്ത്, ഹര്‍ദിക്ക് പാണ്ഡ്യ, ജോസ് ബട്‌ലര്‍, ടിം സൗത്തി.

*ഡല്‍ഹി ഡെയര്‍ഡെവിള്‍സ്- ജെ.പി. ഡുമിനി, മുഹമ്മദ് ഷാമി, ക്വിന്‍റണ്‍ ഡി കോക്ക് , ഷഹബാസ് നദീം, ജയന്ത് യാദവ്, അമിത് മിശ്ര, ശ്രേയസ് അയ്യര്‍ഷ സഹീര്‍ ഖാന്‍,സഞ്ജു സാംസണ്‍, ക്രിസ് മോറിസ, കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്, കരുണ്‍ നായര്‍, ഷ ഋഷഭ് പന്ത്, ചാമാ മിലിന്‍ന്ദ്, സയ്യിദ് അഹമ്മദ്, പ്രത്യൂഷ് സിംഗ്, സാം ബില്ലിംഗ്‌സ്.

*റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു - വിരാട് കോഹ്‌ലി, എ.ബി. ഡിവില്ലേഴ്‌സ് , ക്രിസ് ഗെയില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, യുഷ്‌വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, മന്‍ദീപ് സിംഗ്, ആഡം മിലിന്‍, സര്‍ഫ്രാസ് ഖാന്‍, എസ്. അരവിന്ദ്, കേദാര്‍ ജാദവ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റുവര്‍ട്ട് ബിന്നി, സാമുവേല്‍ ബദ്രി, ട്രാവിസ് ഹെഡ്, സച്ചിന്‍ ബേബി, ഇക്ബാല്‍ അബ്ദുള്ള, കെ.എല്‍ രാഹുല്‍, അവീഷ് ഖാന്‍, തബ്രിസ്് ഷാമസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.