ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം
ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം
Sunday, February 19, 2017 10:39 AM IST
ഹാ​​​മി​​​ല്‍ട്ട​​​ന്‍: ന്യൂ​​​സി​​​ല​​​ന്‍ഡി​​​നെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം. ആ​​​വേ​​​ശം​​​ വാ​​​നോ​​​ള​​​മെ​​​ത്തി​​​യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഒ​​​രു പ​​​ന്ത് ബാ​​​ക്കി​​​നി​​​ല്‍ക്കേ നാ​​​ലു വി​​​ക്ക​​​റ്റി​​​നാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. മ​​​ഴ ക​​​ളി മു​​​ട​​​ക്കി​​​യ​​​തി​​​നാ​​​ല്‍ 34 ഓ​​​വ​​​റാ​​​യി ചു​​​രുക്കി​​​യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത കി​​​വീ​​​സ് നി​​​ശ്ചി​​​ത ഓ​​​വ​​​റി​​​ല്‍ ഏ​​​ഴു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ല്‍ 207 റ​​​ണ്‍സെ​​​ടു​​​ത്തു. 59 റ​​​ണ്‍സെ​​​ടു​​​ത്ത നാ​​​യ​​​ക​​​ന്‍ കെ​​​യ്ന്‍ വി​​​ല്യം​​​സ​​​ണാ​​​ണ് കി​​​വീ​​​സി​​​നെ മി​​​ക​​​ച്ച സ്‌​​​കോ​​​റി​​​ലെ​​​ത്തി​​​ച്ച​​​ത്. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു​​​വേ​​​ണ്ടി ക്രി​​​സ് മോ​​​റി​​​സ് നാ​​​ലു വി​​​ക്ക​​​റ്റ് സ്വ​​​ന്ത​​​മാ​​​ക്കി.


മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക അ​​​ര്‍ധ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ ക്വ​​​ന്‍റ​​​ണ്‍ ഡി​​​കോ​​​ക്കി​​​ന്‍റെ (69) മി​​​ക​​​വി​​​ല്‍ അ​​​നാ​​​യാ​​​സ ജ​​​യ​​​ത്തി​​​ലേ​​​ക്കെ​​​ന്നു തോ​​​ന്നി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും കി​​​വീ​​​സ് ബൗ​​​ള​​​ര്‍മാ​​​ര്‍ വി​​​ക്ക​​​റ്റു​​​ക​​​ളെ​​​ടു​​​ത്ത​​​തോ​​​ടെ ക​​​ളി ആ​​​വേ​​​ശ​​​ത്തി​​​ലാ​​​യി. ഒ​​​ര​​​റ്റ​​​ത്ത് പി​​​ടി​​​ച്ചു​​​നി​​​ന്ന നാ​​​യ​​​ക​​​ന്‍ എ.​​​ബി. ഡി​​​വി​​​ല്യേ​​​ഴ്‌​​​സ് ഒ​​​രു പ​​​ന്ത് മാ​​​ത്രം ശേ​​​ഷി​​​ക്കെ ഫോ​​​റ​​​ടി​​​ച്ചാ​​​ണ് ടീമിനെ ജയത്തിലെത്തിച്ച​​​ത്. ഡി​​​വി​​​ല്യേ​​​ഴ്‌​​​സ് 37ഉം ​​​ഫെ​​​ല്‍കു​​​വാ​​​യോ 29ഉം ​​​റ​​​ണ്‍സ് എ​​​ടു​​​ത്ത് പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നു. ഡി​​​കോ​​​ക്കാ​​​ണ് മാ​​​ന്‍ ഓ​​​ഫ് ദ ​​​മാ​​​ച്ച്. കി​​​വീ​​​സി​​​നു വേ​​​ണ്ടി ടിം ​​​സൗ​​​ത്തി ര​​​ണ്ടു വി​​​ക്ക​​​റ്റ് നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.