കു​​​ഷ്ബീ​​​ര്‍ കൗ​​​റി​​​നെ എ​​​എ​​​ഫ്‌​​​ഐ പു​​​റ​​​ത്താ​​​ക്കി
കു​​​ഷ്ബീ​​​ര്‍ കൗ​​​റി​​​നെ എ​​​എ​​​ഫ്‌​​​ഐ പു​​​റ​​​ത്താ​​​ക്കി
Sunday, February 19, 2017 10:39 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​യു​​​ടെ കു​​​ഷ്ബീ​​​ര്‍ കൗ​​​റി​​​നെ ഏ​​​ഷ്യ​​​ന്‍ റെ​​​യ്‌​​​സ് വാ​​​ക്കിം​​​ഗ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​നു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍നി​​​ന്ന് അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​എ​​​ഫ്‌​​​ഐ) പു​​​റ​​​ത്താ​​​ക്കി. എ​​​എ​​​ഫ്‌​​​ഐ​​​യെ അ​​​റി​​​യി​​​ക്കാ​​​തെ ദേ​​​ശീ​​​യ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ന​​​ട​​​പ​​​ടി.

വ​​​നി​​​താ വി​​​ഭാ​​​ഗം 20 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ന​​​ട​​​ത്ത​​​ത്തി​​​ല്‍ ദേ​​​ശീ​​​യ റി​​​ക്കാ​​​ര്‍ഡി​​​ന് ഉ​​​ട​​​മ​​​യാ​​​ണ് കു​​​ഷ്ബീ​​​ര്‍ കൗ​​​ര്‍. കു​​​ഷ്ബീ​​​റി​​​ന്‍റെ പേ​​​ര് ആ​​​ദ്യ​​​ഘ​​​ട്ട ടീ​​​മി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ത​​​നി​​​ക്ക് സു​​​ഖ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ പ​​​രി​​​ശീ​​​ല​​​ക​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ദേ​​​ശീ​​​യ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​​ന്ന് കു​​​ഷ്ബീ​​​ര്‍ പ​​​റ​​​ഞ്ഞു.

പു​​​രു​​​ഷ വി​​​ഭാ​​​ഗം 20 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ന​​​ട​​​ത്ത​​​ത്തി​​​നു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍നി​​​ന്ന് മ​​​നീ​​​ഷ് സിം​​​ഗ് റാ​​​വ​​​ത്തി​​​നെ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മാ​​​ര്‍ച്ച് 20 മു​​​ത​​​ല്‍ ജ​​​പ്പാ​​​നി​​​ലാ​​​ണ് ഏ​​​ഷ്യ​​​ന്‍ വാ​​​ക്കിം​​​ഗ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.