തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഘോ​​​ഷ​​​മാ​​​ക്കി ഗാരെത് ബെ​​​യ്‌ൽ
തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഘോ​​​ഷ​​​മാ​​​ക്കി ഗാരെത് ബെ​​​യ്‌ൽ
Sunday, February 19, 2017 10:44 AM IST
മാ​​​ഡ്രി​​​ഡ്: പ​​​രി​​​ക്കേ​​​റ്റ് മൂ​​​ന്നു​​​മാ​​​സം വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡി​​​ന്‍റെ വെ​​​യ്‌ൽസ് മു​​​ന്നേ​​​റ്റ​​​നി​​​ര​​​ത്താ​​​രം ഗാ​​​രെ​​​ത് ബെ​​​യ്‌ല്‍ തി​​​രി​​​ച്ചു​​​വ​​​ര​​​വ് ഗോ​​​ള​​​ടി​​​ച്ച് ആ​​​ഘോ​​​ഷി​​​ച്ചു. എ​​​സ്പ്യാ​​​നോ​​​ളി​​​നെ​​​തി​​​രേ സ്വ​​​ന്തം ത​​​ട്ട​​​ക​​​മാ​​​യ സാ​​​ന്‍റി​​​യാ​​​ഗോ ബ​​​ര്‍ണ​​​ബ്യൂ​​​വി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​ല്‍വാ​​​റോ മൊ​​​റാ​​​ട്ട​​​യും (33) ബെ​​​യ്‌​​​ലൂം (83) ഗോ​​​ള്‍നേ​​​ടി​​​യ​​​പ്പോ​​​ള്‍ റ​​​യ​​​ല്‍ 2-0നു ​​​ജ​​​യി​​​ച്ചു ക​​​യ​​​റി.

ജ​​​യ​​​ത്തോ​​​ടെ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ര​​​ണ്ടാ​​​മ​​​നാ​​​യ സെ​​​വി​​​യ്യ എ​​​ഫ്‌​​​സി​​​യു​​​മാ​​​യു​​​ള്ള വ്യ​​​ത്യാ​​​സം റ​​​യ​​​ല്‍ മൂ​​​ന്നാ​​​ക്കി. റ​​​യ​​​ലി​​​ന് 21 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 52 ഉം ​​ ​സെ​​​വി​​​യ്യ​​​യ്ക്ക് 23 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 49ഉം ​​​പോ​​​യി​​​ന്‍റാ​​​ണു​​​ള്ള​​​ത്. 22 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് 48 പോ​​​യി​​​ന്‍റു​​​ള്ള ബാ​​​ഴ്‌​​​സ​​​ലോ​​​ണ മൂ​​​ന്നാ​​​മ​​​തു​​​ണ്ട്. 23 മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ച എ​​​സ്പ്യാ​​​നോ​​​ള്‍ 32 പോ​​​യി​​​ന്‍റു​​​മാ​​​യി ഒ​​​മ്പ​​​താം സ്ഥാ​​​ന​​​ത്താ​​​ണ്.

ന​​​വം​​​ബ​​​ര്‍ 22നു ​​​സ്‌​​​പോ​​​ര്‍ട്ടിം​​​ഗ് ലി​​​സ്ബ​​​ണി​​​നെ​​​തി​​​രേ ന​​​ട​​​ന്ന ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ബെ​​​യ്‌​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്. ക​​​ണ​​​ങ്കാ​​​ലി​​​ലെ ഞ​​​ര​​​മ്പി​​​നേ​​​റ്റ പ​​​രി​​​ക്കി​​​ന് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​ന്നി​​​രു​​​ന്നു. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കും വി​​​ശ്ര​​​മ​​​ത്തി​​​നും​​​ ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ബെ​​​യ്‌ൽ ത​​​ന്‍റെ വേ​​​ഗ​​​ത​​​യ്‌​​​ക്കോ സ്‌​​​കോ​​​റിം​​​ഗ് പാ​​​ട​​​വ​​​ത്തി​​​നോ ഒ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് 83-ാം മി​​​നി​​​റ്റി​​​ല്‍ ഇ​​​സ്‌​​​കോ​​​യു​​​ടെ പാ​​​സി​​​ല്‍നി​​​ന്ന് ഗോ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.


ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് പ്രീ​​​ക്വാ​​​ര്‍ട്ട​​​ര്‍ മ​​​ത്സ​​​ര​​​ത്തി​​​ല്‍ നാ​​​പോ​​​ളി​​​ക്കെ​​​തി​​​രേ ഇ​​​റ​​​ക്കി​​​യ സം​​​ഘ​​​ത്തി​​​നി​​​ന്ന് മാ​​​റ്റം​​​വ​​​രു​​​ത്തി​​​യാ​​​ണ് റ​​​യ​​​ല്‍ കോ​​​ച്ച് സി​​​ന​​​ദീ​​​ന്‍ സി​​​ദാ​​​ന്‍ എ​​​സ്പ്യാ​​​നോ​​​ളി​​​നെ​​​തി​​​രേ ടീ​​​മി​​​നെ ഇ​​​റ​​​ക്കി​​​യ​​​ത്. പ്ലേ​​​മേ​​​ക്ക​​​ര്‍ ലൂ​​​ക്ക മോ​​​ഡ്രി​​​ച്ചും ഫോ​​​ര്‍വേ​​​ഡ് ക​​​രിം ബെ​​​ന്‍സെ​​​മ​​​യും പു​​​റ​​​ത്തി​​​രു​​​ന്ന​​​പ്പോ​​​ള്‍ മാ​​​ഴ്‌​​​സ​​​ലോ, കെ​​​യ്‌​​​സ്മി​​​റോ, ബെ​​​യ്‌ൽ എ​​​ന്നി​​​വ​​​രെ പകരക്കാരുടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി. പെ​​​പെ സെ​​​ന്‍റ​​​ര്‍ ഡി​​​ഫ​​​ന്‍സി​​​ല്‍ റാ​​​ഫേ​​​ല്‍ വ​​​ര്‍ണെ​​​ക്കൊ​​​പ്പം നി​​​ന്ന​​​പ്പോ​​​ള്‍ ലൂ​​​ക്കാ​​​സ് വ​​​സ്‌​​​ക്വെ​​​സ്, അ​​​ല്‍വാ​​​റോ മൊ​​​റാ​​​ട്ട എ​​​ന്നി​​​വ​​​ര്‍ ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ള്‍ഡോ​​​യ്‌​​​ക്കൊ​​​പ്പം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ചു​​​ക്കാ​​​ന്‍ പി​​​ടി​​​ച്ചു. ഇ​​​സ്‌​​​കോ​​​യു​​​ടെ ക്രോ​​​സി​​​ല്‍നി​​​ന്നാ​​​ണ് മൊ​​​റാ​​​ട്ട റ​​​യ​​​ലി​​​ന്‍റെ ആ​​​ദ്യ ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.