ബാഴ്സയെ മെ​സി ര​ക്ഷി​ച്ചു
ബാഴ്സയെ മെ​സി ര​ക്ഷി​ച്ചു
Monday, February 20, 2017 1:59 PM IST
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ വ​മ്പ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ​യെ വ​ന്‍ നാ​ണ​ക്കേ​ടി​ല്‍നി​ന്ന് ല​യ​ണ​ല്‍ മെ​സി ര​ക്ഷി​ച്ചു. 90-ാം മി​നി​റ്റി​ലെ പെ​നാ​ല്‍റ്റി ഗോ​ളി​ലൂ​ടെ ലീ​ഗി​ലെ 17-ാം സ്ഥാ​ന​ക്കാ​രാ​യ ലെ​ഗാ​നെ​സി​നോ​ട് 2-1ന് ​ബാ​ഴ്‌​സ ജ​യി​ച്ചു ക​യ​റി. സ്വ​ന്തം ത​ട്ട​ക​മാ​യ ന്യൂ​കാ​മ്പി​ലാ​ണ് ക​റ്റാ​ല​ന്‍സി​ന് ജ​യ​ത്തി​നാ​യി 90-ാം മി​നി​റ്റി​ലെ പെ​നാ​ല്‍റ്റി​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ നാ​ലാം മി​നി​റ്റി​ല്‍ മെ​സി​യാ​ണ് ബാ​ഴ്‌​സ​യു​ടെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. എ​ന്നാ​ല്‍, 71-ാം മി​നി​റ്റി​ല്‍ ഉ​നാ​യി ലോ​പ​സി​ലൂ​ടെ ലെ​ഗാ​നെ​സ് സ​മ​നി​ല​യി​ല്‍ എ​ത്തി.

ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​ക്കു​മു​ന്നി​ല്‍ 4-0ന്‍റെ ​തോ​ല്‍വി വ​ഴ​ങ്ങി​യ​തി​ന്‍റെ ക്ഷീ​ണ​ത്തി​ല്‍നി​ന്ന് ടീം ​പൂ​ര്‍ണ​മാ​യി മു​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് ക​ള​ത്തി​ല്‍ ക​ണ്ട​ത്. പി​എ​സ്ജി​ക്കെ​തി​രേ ഇ​റ​ങ്ങി​യ ടീ​മി​ല്‍നി​ന്ന് നാ​ല് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ബാ​ഴ്‌​സ കോ​ച്ച് ലൂ​യി​സ് എ​ന്റി​ക്വെ ആ​ദ്യ ഇ​ല​വ​നെ ഇ​റ​ക്കി​യ​ത്. സ​സ്‌​പെ​ന്‍ഷ​നി​ലാ​യ സെ​ര്‍ജി​യോ ബു​സ്‌​കെ​റ്റ്‌​സി​നൊ​പ്പം ആ​ന്ദ്രേ ഇ​നി​യെ​സ്റ്റ, ജോ​ര്‍ഡി ആ​ല്‍ബ, ജെ​റാ​ര്‍ഡ് പി​ക്വെ എ​ന്നി​വ​രെ ക​ര​യ്ക്കി​രു​ത്തി. പി​എ​സ്ജി​ക്കെ​തി​രാ​യ തോ​ല്‍വി​ക്കു​ശേ​ഷം പു​റ​ത്താ​ക്ക​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന എ​ന്റി​ക്വെ​യ്ക്ക് ജ​യം അ​ല്‍പം ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.


21 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 52 പോ​യി​ന്‍റു​ള്ള റ​യ​ലി​നു പി​ന്നി​ല്‍ 23 ക​ളി​ക​ളി​ല്‍നി​ന്ന് 51 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 49 പോ​യി​ന്‍റു​ള്ള സെ​വി​യ്യ എ​ഫ്‌​സി മൂ​ന്നാ​മ​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.