ഫെ​ഡ​റ​ര്‍ക്കു വേ​ണം, റാ​ഫ​യെ
ഫെ​ഡ​റ​ര്‍ക്കു വേ​ണം, റാ​ഫ​യെ
Tuesday, February 21, 2017 1:41 PM IST
പാ​ര​ഗ്വെ: ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ക്കു റാ​ഫേ​ല്‍ ന​ദാ​ലു​മാ​യി ചേ​ര്‍ന്ന് ഡ​ബി​ള്‍സ് ക​ളി​ക്കാ​ന്‍ ആ​ഗ്ര​ഹം. സ്വ​ിസ് താ​രം ഫെ​ഡ​റ​ര്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഫെ​ഡ​റ​റു​ടെ ഏ​റ്റ​വും വ​ലി​യ എ​തി​രാ​ളി​യാ​യാ​ണ് സ്‌​പെ​യി​ന്‍ താ​രം റാ​ഫേ​ല്‍ ന​ദാ​ല്‍ വാ​ഴ്ത്ത​പ്പെ​ടു​ന്ന​ത്. അ​ടു​ത്തു ന​ട​ക്കു​ന്ന ലെവ​ര്‍ ക​പ്പി​ലാ​ണ് റാ​ഫ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ ഫെ​ഡ​റ​ര്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ര​ഗ്വെ​യി​ല്‍ സെ​പ്റ്റം​ബ​റി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്. ലേ​വ​ര്‍ ക​പ്പി​ല്‍ യൂ​റോ​പ്യ​ന്‍ ടീ​മും റെ​സ്റ്റ് ഓ​ഫ് ദി ​വേ​ള്‍ഡ് ടീ​മും ത​മ്മി​ലാ​ണ് ഏ​റ്റ​മു​ട്ടു​ന്ന​ത്.


ഇ​താ​ഹാ​സ താ​രം ബ്യോ​ണ്‍ ബോ​ര്‍ഗ് യൂ​റോ​പ്യ​ന്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​കു​മ്പോ​ള്‍ ജോ​ണ്‍ മ​ക്ക​ൻ​റോ​യാ​ണ് റെ​സ്റ്റ് ഓ​ഫ് ദി ​വേ​ള്‍ഡി​നെ ന​യി​ക്കു​ന്ന​ത്. ടെ​ന്നീ​സ് കോ​ര്‍ട്ടി​ല്‍ ഏ​റെ തി​രി​ച്ച​ടി​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ നേ​രി​ട്ട റോ​ജ​ര്‍ ഫെ​ഡ​റ​റും റാ​ഫേ​ല്‍ ന​ദാ​ലും ഈ ​സീ​സ​ണി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലൂ​ടെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. ഫൈ​ന​ലി​ല്‍ ന​ദാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫെ​ഡ​റ​ര്‍ കി​രീ​ടം നേ​ടു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.