നിവ്യ തി​രു​ത്തി​യ​ത് സ്വന്തം റി​ക്കാ​ര്‍ഡ്
നിവ്യ തി​രു​ത്തി​യ​ത്  സ്വന്തം റി​ക്കാ​ര്‍ഡ്
Tuesday, February 21, 2017 1:41 PM IST
വ​ഡോ​ദ​ര: സു​വ​ര്‍ണ നേ​ട്ട​ത്തി​ല്‍ പി​ടി​മു​റു​ക്കി​യി​ട്ടും ന​ിവ്യ ആ​ന്‍റ​ണി പി​ന്നെ​യും പോ​ളി​ല്‍ കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു. ര​ണ്ട് വ​ര്‍ഷം മു​മ്പ് എ​ഴു​തി​ച്ചേ​ര്‍ത്തി​രു​ന്ന തന്‍റെ ത​ന്നെ റി​ക്കാ​ര്‍ഡ് തി​രു​ത്തി​ക്കു​റി​ക്കു​ന്ന​തി​നു വേ​ണ്ടി. 2015ല്‍ ​റാ​ഞ്ചി​യി​ല്‍ കു​റി​ച്ച റി​ക്കാ​ര്‍ഡാ​ണ് (3.21 മീ​റ്റ​ര്‍) ഇ​ത്ത​വ​ണ വ​ഡോ​ദ​ര​യി​ല്‍ (3.35) തി​രു​ത്തി​യ​ത്. ഇ​തു 3.40 മീ​റ്റ​റാ​ക്കി ഉ​യ​ര്‍ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തി​ന്‍റെ കാ​ര​ണം നി​വ്യ ത​ന്നെ പ​റ​യു​ന്നു, ‘’കോ​ച്ച് പാ​ലാ ജം​പ്സ് അ​ക്കാ​ഡ​മി​യി​ലെ സ​തീ​ഷ് കു​മാ​ര്‍ ഈ ​മേ​ള​യ്ക്ക് എ​ത്തി​യി​ല്ല, സാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ചാ​ടി​പ്പോ​യേ​നെ.’’


ക​ണ്ണൂ​ര്‍ കൂ​ത്തു​പ​റ​മ്പ് എ​ട​ക്കാ​ടി​യി​ല്‍ എ.​സി. ആ​ന്‍റ​ണി​യു​ടെ​യും റെ​ജി​യു​ടെ​യും മ​ക​ളാ​ണ് ക​ല്ല​ടി കു​മ​രം​പു​ത്തൂ​ര്‍ എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ നി​വ്യ.

2015ല്‍ ​റാ​ഞ്ചി​യി​ല്‍ ന​ട​ന്ന ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മീ​റ്റി​ലാ​ണ് നി​വ്യ ദേ​ശീ​യ റി​ക്കാ​ര്‍ഡി​ട്ട​ത്. അ​തു ക​ഴി​ഞ്ഞ് ക​ഴി​ഞ്ഞ വ​ര്‍ഷം കോ​ഴി​ക്കോ​ട് ന​ട​ന്ന മീ​റ്റി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും വെ​ള്ളി നേ​ടാ​നേ ആ​യു​ള്ളു. എ​ന്നാ​ല്‍, പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​രി​ല്‍ ന​ട​ന്ന മീ​റ്റി​ല്‍ ഈ ​വി​ട​വ് നിവ്യ നി​ക​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.