അ​​​ത്‌​​​ല​​​റ്റി​​​ക്കോയ്ക്കു ജ​​​യം
അ​​​ത്‌​​​ല​​​റ്റി​​​ക്കോയ്ക്കു ജ​​​യം
Wednesday, February 22, 2017 1:54 PM IST
സ്പാ​​​നി​​​ഷ് ലാ ​​​ലി​​​ഗ​​​യി​​​ല്‍ പി​​​ന്നി​​​ല്‍ നി​​​ല്‍ക്കു​​​മ്പോ​​​ഴും ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​​ല്‍ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​ന്‍ അ​​​ത്‌​​​ല​​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡി​​​നാ​​​യി. അ​​​തും എ​​​വേ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍. ബ​​​യേ​​​ര്‍ ലെ​​​വ​​​ര്‍കൂ​​​സ​​​ന്‍റെ ത​​​ട്ട​​​ക​​​ത്തി​​​ല്‍ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രെ 4-2ന് ​​​ത​​​ക​​​ര്‍ത്ത അ​​​ത്‌​​​ല​​​റ്റി​​​ക്കോ​​​യ്ക്കു സ്വ​​​ന്തം ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ ര​​​ണ്ടു ഗോ​​​ളി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ഇ​​​റ​​​ങ്ങാം. സൗ​​​ള്‍ നി​​​ഗ്വെ​​​സ് (17), അ​​​ന്‍റോ​​​ണി ഗ്രീ​​​സ്മാ​​​ന്‍ (25) എ​​​ന്നി​​​വ​​​രു​​​ടെ ഗോ​​​ളു​​​ക​​​ളി​​​ല്‍ അ​​​ത്‌​​​ല​​​റ്റി​​​ക്കോ ആ​​​ദ്യ പ​​​കു​​​തി ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ക്കി. എ​​​ന്നാ​​​ല്‍ ര​​​ണ്ടാം പ​​​കു​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ലേ ക​​​രീം ബെ​​​ല്ല​​​റാ​​​ബി (48) ഒ​​​രു ഗോ​​​ള്‍ മ​​​ട​​​ക്കി. ഇ​​​തി​​​നു​​​ശേ​​​ഷം കെ​​​വി​​​ന്‍ ഗ​​​യ്‌​​​മേ​​​റോ പെ​​​നാ​​​ല്‍റ്റി​​​യി​​​ലൂ​​​ടെ അ​​​ത്‌​​​ല​​​റ്റി​​​ക്കോ​​​യു​​​ടെ ലീ​​​ഡ് ഉ​​​യ​​​ര്‍ത്തി. ഈ ​​​ലീ​​​ഡ് സ്റ്റെ​​​ഫാ​​​ന്‍ സാ​​​വി​​​ച്ചി(67)​​​ന്‍റെ സെ​​​ല്‍ഫ് ഗോ​​​ള്‍ നി​​​ഷേ​​​ധി​​​ച്ചു. എ​​​ന്നാ​​​ല്‍ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ ഫെ​​​ര്‍ണാ​​​ണ്ടോ ടോ​​​റ​​​സ് (86)സ​​​ന്ദ​​​ര്‍ശ​​​ക​​​രു​​​ടെ ലീ​​​ഡ് ര​​​ണ്ടാ​​​ക്കി ത​​​ന്നെ നി​​​ല​​​നി​​​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.