ആ​ഞ്ജ​ലി​ക് കെ​ര്‍ബ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക്
ആ​ഞ്ജ​ലി​ക് കെ​ര്‍ബ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക്
Thursday, February 23, 2017 1:40 PM IST
ദു​ബാ​യ്: ദു​ബാ​യ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സെ​മി​യി​ലെ​ത്തി​യ​തോ​ടെ ജ​ര്‍മ​നി​യു​ടെ ആ​ഞ്ജ​ലി​ക് കെ​ര്‍ബ​ര്‍ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​ള്ള സാ​ധ്യ​ത​യേ​റി.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ല്‍ ജ​യി​ച്ച് കി​രീ​ടം നേ​ടി​യാ​ല്‍ കെ​ര്‍ബ​ര്‍, അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സി​നെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തും. പ്യൂ​ട്ടോ​റി​ക്കോ​യു​ടെ മോ​ണി​ക്ക പ്യൂ​ഗി​നെ 6-2, 6-3 എ​ന്ന സ്‌​കോ​റി​നാ​ണ് കെ​ര്‍ബ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2016 സെ​പ്റ്റം​ബ​ര്‍ വ​രെ കെ​ര്‍ബ​റാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​ന​ത്ത്.


എ​ന്നാ​ല്‍, പി​ന്നീ​ട് സെ​റീ​ന ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​ന കോ​ന്‍ജു ആ​ണ് സെ​മി​യി​ല്‍ കെ​ര്‍ബ​റു​ടെ എ​തി​രാ​ളി. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ ഗ്രാ​ന്‍ഡ്‌​സ്‌​ലാ​മാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ കെ​ര്‍ബ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.