ക്രി​ക്ഇ​ന്‍ഫോ​യു​ടെ ക്യാ​പ്റ്റ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍ കോ​ഹ്‌​ലി
ക്രി​ക്ഇ​ന്‍ഫോ​യു​ടെ ക്യാ​പ്റ്റ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍ കോ​ഹ്‌​ലി
Monday, February 27, 2017 1:32 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​എ​സ്പി​എ​ന്‍ ക്രി​ക്ഇ​ന്‍ഫോ​യു​ടെ ക്യാ​പ്റ്റ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍ അ​വാ​ര്‍ഡ് വി​രാ​ട് കോ​ഹ്‌​ലി​ക്ക്. ക​ഴി​ഞ്ഞ വ​ര്‍ഷം കോ​ഹ്‌ലി ​ഇ​ന്ത്യ​യെ ന​യി​ച്ച 12 ടെ​സ്റ്റി​ല്‍ ഒ​മ്പ​ത് ജ​യം നേ​ടി​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ ബെ​ന്‍ സ്റ്റോ​ക്‌​സ് ടെ​സ്റ്റി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗി​നു​ള്ള അ​വാ​ര്‍ഡും നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ കേ​പ്ടൗ​ണി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ല്‍ പു​റ​ത്തെ​ടു​ത്ത 198 പ​ന്തി​ല്‍ 258 റ​ണ്‍സി​ന്‍റെ ഇ​ന്നിം​ഗ്‌​സാ​ണ് സ്റ്റോ​ക്‌​സി​നെഅ​വാ​ര്‍ഡി​ലെ​ത്തി​ച്ച​ത്.

സ്റ്റോ​ക്‌​സി​ന്‍റെ സ​ഹ​താ​രം സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡാ​ണ് മി​ക​ച്ച ടെ​സ്റ്റ് ബൗ​ള​ര്.‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ 17 റ​ണ്‍സ് വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റ് നേടിയ പ്ര​ക​ട​ന​മാ​ണ് ബ്രോ​ഡി​നെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വ​ര്‍ഷ​വും അ​വാ​ര്‍ഡി​ലെ​ത്തി​ച്ച​ത്. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക്വ​ിന്‍റ​ണ്‍ ഡി ​കോ​ക്ക് നേ​ടി​യ 178 റ​ണ്‍സാ​ണ് മി​ക​ച്ച ഏ​ക​ദി​ന റ​ണ്‍സ്. ബൗ​ളിം​ഗ് പു​ര​സ്‌​കാ​രം വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ സു​നി​ല്‍ ന​രേ​ന്‍ സ്വ​ന്ത​മാ​ക്കി. ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ പു​റ​ത്തെ​ടു​ത്ത 27 റ​ണ്‍സി​ന് ആ​റ് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് മി​ക​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.