കോ​ഹ്‌​ലി​ക്കു മു​ക​ളി​ൽ ധോ​ണി ത​ന്നെ
കോ​ഹ്‌​ലി​ക്കു മു​ക​ളി​ൽ  ധോ​ണി ത​ന്നെ
Monday, February 27, 2017 1:32 PM IST
പൂ​ന: 2013ല്‍ ​ധോ​ണി ടെ​സ്റ്റി​ല്‍നി​ന്ന് വി​ര​മി​ച്ച​പ്പോ​ഴാ​ണ് ഇ​ള​മു​റ​ക്കാ​ര​നാ​യ വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ടെ​സ്റ്റ് ക്യാ​പ്റ്റ​നാ​യി അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട്, വി​ജ​യ​ങ്ങ​ള്‍ തു​ട​ര്‍ക്ക​ഥ​യാ​ക്കി​യ നാ​യ​ക​നാ​യി കോ​ഹ്‌​ലി വ​ള​ര്‍ന്നു. ഒ​പ്പം ബാ​റ്റിം​ഗി​ലും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യ കോ​ഹ്‌​ലി ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടെ​സ്റ്റ് ക്യാ​പ്റ്റ​ന്‍മാ​രി​ല്‍ ഒ​രാ​ളാ​യി മാ​റാ​ന്‍ അ​ധി​ക കാ​ലമെടു​ത്തി​ല്ല. നാ​ട്ടി​ല്‍ 20 ടെ​സ്റ്റു​ക​ളി​ല്‍ പ​രാ​ജ​യ​മ​റി​യാ​തെ ന​യി​ച്ച കോ​ഹ്‌​ലി​ക്കും സം​ഘ​ത്തി​നും മു​ന്നി​ല്‍ ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ന്‍ഡു​മെ​ല്ലാം മു​ട്ടു​മ​ട​ക്കി മ​ട​ങ്ങി. പ​ക്ഷേ, നാ​ട്ടി​ലെ 20 തു​ട​ര്‍ജ​യ​ങ്ങ​ള്‍ക്കു ശേ​ഷം ഓ​സ്‌​ട്രേ​ലി​യ ഇ​ന്ത്യ​യു​ടെ വി​ജ​യ​ക്കു​തി​പ്പി​നു വി​രാ​മ​മി​ട്ടു.


ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ ടീം ​ഒ​രി​ക്ക​ല്‍പ്പോ​ലും ഓ​സീ​സി​നോ​ട് തോ​ല്‍വി വ​ഴ​ങ്ങി​യി​ട്ടി​ല്ല. നാ​യ​ക​നാ​യ ശേ​ഷം ഓ​സ്‌​ട്രേ​ലി​യയ്​ക്കെ​തി​രേ​യു​ള്ള ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ത​ന്നെ കോ​ഹ്‌​ലി തോ​ല്‍വി​യേ​റ്റു വാ​ങ്ങി. മൂ​ന്നു പ​ര​മ്പ​ര​ക​ളി​ലാ​ണ് ഓ​സീ​സി​നെ​​തി​രേ നാ​ട്ടി​ല്‍ ഇ​ന്ത്യ ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ​ത്. 2008-09, 2010-11 സീ​സ​ണി​ല്‍ പ​ര​മ്പ​ര 2-0ത്തി​ന് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ 2012-13 സീ​സ​ണി​ല്‍ നാ​ലു മ​ത്സ​ര​പ​ര​മ്പ​ര തൂ​ത്തു​വാ​രി​യാ​ണ് ഇ​ന്ത്യ ഓ​സീ​സി​നെ പി​ന്നി​ലാ​ക്കി​യ​ത്. ഈ ​സീ​സ​ണി​ലെ ആ​ദ്യ​ടെ​സ്റ്റി​ല്‍ 333 റ​ണ്‍സി​ന്‍റെ തോ​ല്‍വി​യാ​ണ് ഇ​ന്ത്യ ഓ​സീ​സി​നോ​ട് ഏ​റ്റു​വാ​ങ്ങി​യ​ത്. 2004ന് ​ശേ​ഷം ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ഓ​സീ​സി​ന്‍റെ ആ​ദ്യ വി​ജ​യം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.