അ​ഫ്ഗാ​നി​സ്ഥാ​നു പ​ര​മ്പ​ര
അ​ഫ്ഗാ​നി​സ്ഥാ​നു പ​ര​മ്പ​ര
Monday, February 27, 2017 1:32 PM IST
ഹ​രാ​രെ: അ​വ​സാ​ന അ​ങ്ക​ത്തി​ലും സിം​ബാ​ബ്‌​വെ​യെ 106 റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ഫ്ഗാ​നി​സ്ഥാ​ന്‍ ഏ​ക​ദി​ന പ​ര​മ്പ​ര 3-2ന് ​സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​ന്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 253 റ​ണ്‍സെ​ടു​ത്തു. മ​റു​പടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സിം​ബാ​ബ്‌​വെ​യ്ക്കു മ​ഴ വി​ല്ല​നാ​യ​പ്പോ​ള്‍ ല​ക്ഷ്യം 160 ആ​ക്കി ചു​രു​ക്കി. എ​ന്നാ​ല്‍, 13.5 ഓ​വ​റി​ല്‍ 54 റ​ണ്‍സെ​ടു​ത്ത​പ്പോ​ഴേ​ക്കും സിം​ബാ​ബ്‌​വെ​യു​ടെ എ​ല്ലാ വി​ക്ക​റ്റു​ക​ളും നി​ലം​പൊ​ത്തി​യി​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നുവേ​ണ്ടി റ​ഹ്‌മത്ത് ഷാ 50 ​റ​ണ്‍സെ​ടു​ത്തു. സിം​ബാ​ബ്‌​വെ​യു​ടെ ര​ണ്ടു താ​ര​ങ്ങ​ള്‍ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. അ​ഫ്ഗാ​നു വേ​ണ്ടി അ​മീ​ര്‍ ഹം​സ​യും മു​ഹ​മ്മ​ദ് ന​ബി​യും മൂ​ന്നു വി​ക്ക​റ്റു​ വീ​തം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.