ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്കു സ്വ​ര്‍ണ​വും വെ​ള്ളി​യും
ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍  ഇ​ന്ത്യ​ക്കു സ്വ​ര്‍ണ​വും വെ​ള്ളി​യും
Monday, February 27, 2017 1:32 PM IST
ന്യൂ​ഡ​ല്‍ഹി: ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് സ്വ​ര്‍ണ​വും വെ​ള്ളി​യും. മെ​ഡ​ലു​ക​ള്‍ അ​ക​ന്നു​നി​ന്ന ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ന്‍റെ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ല്‍ ജി​തു റാ​യി-​ഹീ​ന സി​ദ്ധു സ്വ​ര്‍ണം നേ​ടി. പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ള്‍ ട്രാ​പ്പി​ല്‍ അ​ങ്കൂ​ര്‍ മി​ത്ത​ല്‍ വെ​ള്ളി നേ​ടി.

2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ ഷൂ​ട്ടിം​ഗി​ല്‍ മി​ക്‌​സ​ഡ് ഇ​നം ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് ലോ​ക​ക​പ്പി​ല്‍ മി​ക്‌​സ​ഡ് ഇ​നം ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റാ​യി-​ഹീ​ന സ​ഖ്യം സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ ജ​പ്പാ​നും സ്ലോ​വേ​നി​യ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. പു​രു​ഷ​ന്മാ​രു​ടെ ഡ​ബി​ള്‍ ട്രാ​പ്പി​ല്‍ ശ​ക്ത​മാ​യ പോ​രാ​ടി​യ​ശേ​ഷ​മാ​ണ് അ​ങ്കൂ​ര്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ജ​യിം​സ് വി​ല്ലെ​യ്ക്കു മുന്നിൽ സ്വ​ര്‍ണ​മെ​ഡ​ല്‍ അ​ടി​യ​റ​വ​ച്ച​ത്. ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ മി​ത്ത​ലി​ന് 74 പോ​യി​ന്‍റും വി​ല്ലെ​യ്ക്കു 75 പോ​യി​ന്‍റുമാ​യി​രു​ന്നു. 75 പോ​യി​ന്‍റ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഷൂ​ട്ട​ര്‍ പു​തി​യ ലോ​ക​റി​ക്കാ​ര്‍ഡാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.