ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു നി​ല്‍ക്കു​ന്നു: കോ​ഹ്‌​ലി
ആ​രോ​പ​ണ​ങ്ങ​ളി​ല്‍  ഉ​റ​ച്ചു നി​ല്‍ക്കു​ന്നു: കോ​ഹ്‌​ലി
Wednesday, March 15, 2017 11:29 AM IST
റാ​ഞ്ചി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്തി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍ശ​ങ്ങ​ളി​ല്‍ താ​ന്‍ ഉ​റ​ച്ചു​നി​ല്‍ക്കു​ന്ന​താ​യി ഇ​ന്ത്യ​ന്‍ ക്യാ​പ​്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ഇ​ന്നാ​രം​ഭി​ക്കു​ന്ന മൂ​ന്നാം ടെ​സ്റ്റി​നാ​യി റാ​ഞ്ചി​യി​ലെ​ത്തി​യ കോ​ഹ്‌​ലി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഡി​ആ​ര്‍എ​സി​നാ​യി വ​ഴി​വി​ട്ടു സ​ഹാ​യം തേ​ടി​യ സ്മി​ത്തു​മാ​യി ഗ്രൗ​ണ്ടി​ല്‍ വാ​ക്കേ​റ്റം ന​ട​ത്തി​യ​തി​ല്‍ അ​ല്‍പം പോ​ലും ഖേ​ദം തോ​ന്നി​യി​ട്ടി​ല്ലെ​ന്നും ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്മി​ത്തും കൂ​ട്ട​രും ഡി​ആ​ര്‍എ​സ് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നു​ള്ള അ​രോ​പ​ണ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ല്‍ക്കു​ന്നു. ടി​വി റി​പ്ലേ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ആ​ര്‍ക്കും ഇ​തു മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ വി​വാ​ദ​ങ്ങ​ള്‍ക്കു വി​ട​ന​ല്‍കു​ക​യാ​ണെ​ന്നും ക​ളി​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ സ​മ​യ​മാ​യെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.