നാ​ദാ​ലി​നെ വീ​ഴ്ത്തി ഫെ​ഡ​റ​ർ ക്വാ​ർ​ട്ട​ര്‍ ഫൈ​ന​ലി​ല്‍
Thursday, March 16, 2017 11:37 AM IST
ഇ​ന്ത്യ​ന്‍വെ​ല്‍സ്: സ്പാ​നി​ഷ് താ​രം റാ​ഫേ​ല്‍ ന​ദാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടെ​ന്നീ​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഇ​ന്ത്യ​ന്‍ വെ​ല്‍സ് ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ക്വാ​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. 6-2,6-3 എ​ന്ന സ്‌​കോ​റി​നാ​ണു റോ​ജ​ര്‍ വി​ജ​യം നേ​ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ നി​ക് കി​ർ​ഗി​യോ​സ് ആ​ണ് ക്വാ​ർ​ട്ട​റി​ല്‍ ഫെ​ഡ​റ​റു​ടെ എ​തി​രാ​ളി. ക​ഴി​ഞ്ഞ വ​ര്‍ഷം കി​രീ​ടം നേ​ടി​യ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​ർ​ഗി​യോ​സ് ക്വാ​ർ​ട്ട​റി​ല്‍ ഇ​ടം നേ​ടി​യ​ത്.


ഇ​തു തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ഫെ​ഡ​റ​ർ ന​ദാ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. 2015ല്‍ ​ബാ​സ​ലി​ല്‍ ഫൈ​ന​ലി​ലും ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ലും റോ​ജ​ര്‍ ന​ദാ​ലി​നെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ വി​ജ​യം നേ​രി​യ വ്യ​ത്യാ​സ​ത്തി​നാ​ണ് കൈ​വിട്ടതെ​ങ്കി​ലും ഇ​ക്കു​റി ക​ളി​യി​ല്‍ പൂ​ര്‍ണാ​ധി​പ​ത്യം പു​ല​ര്‍ത്തി​യ​ത് റോ​ജ​ര്‍ ആ​യി​രു​ന്നു​വെ​ന്നു ന​ദാ​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.