റൂ​ണി​യി​ല്ലാ​തെ ഇം​ഗ്ലീ​ഷ് ടീം
റൂ​ണി​യി​ല്ലാ​തെ ഇം​ഗ്ലീ​ഷ് ടീം
Saturday, March 18, 2017 12:02 PM IST
ലണ്ടൻ: പ​ക്വ​മ​തി​യാ​യ ക്യാ​പ്റ്റാ​നാ​യും എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​രാ​ക്കി ഗോ​ള്‍ നേ​ടു​ന്ന മു​ന്നേ​റ്റ​ക്കാ​ര​നാ​യും ഇം​ഗ്ലീ​ഷ് ടീ​മി​ല്‍ നി​റ​സാ​നി​ധ്യ​മാ​യി​രു​ന്ന വെ​യ്​ന്‍ റൂ​ണി ഒ​ടു​വി​ല്‍ ടീ​മി​ല്‍നി​ന്നു പു​റ​ത്ത്. അ​ടു​ത്തയാ​ഴ്ച ജ​ര്‍മ​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ല്‍ നി​ന്നും ലി​ത്വാ​നി​യ​യ്ക്കെ​തി​രെ​യു​ള്ള ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ നി​ന്നു​മാ​ണ് റൂണി​യെ ഓ​ഴി​വാ​ക്കി​യ​ത്.

സീ​നി​യ​ര്‍ താ​ര​ത്തി​നു ടീ​മി​ല്‍ പ്ര​ത്യേ​ക റി​സ​ര്‍വേ​ഷ​ന്‍ ഒ​ന്നു​മി​ല്ലെ​ന്നും പു​തു​മു​ഖ​ങ്ങ​ള്‍ക്ക് അ​വ​സ​രം ന​ല്‍കു​ക​യാ​ണെ​ന്നും ടീം ​പ​രി​ശീ​ല​ക​ന്‍ ഗാ​രെ​ത് സൗ​ത്ത് ഗേ​റ്റ് പ​റ​ഞ്ഞു. ഫോ​മി​ലു​ള്ള​വ​ര്‍ക്കേ ക​ളി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍കാ​ന്‍ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​ക്കാ​ല​ത്തും റൂ​ണി​യെ ടീ​മി​ൽ കാ​ണാ​ൻ സാ​ധിക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 31കാ​ര​നാ​യ റൂ​ണി ക​ഴി​ഞ്ഞ 14വ​ര്‍ഷ​മാ​യി ഇ​ഗ്ലീ​ഷ് ടീ​മി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ്. കാ​ല്‍മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്നു റൂ​ണി കു​റ​ച്ചു കാ​ല​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.