ആഴ്‌സണലിനു തോല്‍വി
ആഴ്‌സണലിനു തോല്‍വി
Saturday, March 18, 2017 12:02 PM IST
വെ​സ്റ്റ് ബ്രോ​ംവി​ച്ച്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​ദ്യ നാ​ലി​ലെ​ത്താ​മെ​ന്ന ആ​ഴ്‌​സ​ണ​ലി​ന്‍റെ മോ​ഹ​ങ്ങ​ള്‍ക്ക് വീ​ണ്ടും തി​രി​ച്ച​ടി. വെ​സ്റ്റ് ബ്രോം​വി​ച്ചി​നോ​ട് 3-1ന് ​ആ​ഴ്‌​സ​ണ​ല്‍ തോ​റ്റ​പ്പോ​ള്‍ ആ​ഴ്‌​സി​ന്‍ വെം​ഗ​റെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്ക​ണ​മെ​ന്ന ആ​രാ​ധ​ക​രു​ടെ മു​റ​വി​ളി കൂ​ടു​ത​ല്‍ ഉ​യ​ര്‍ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ഴ്‌​സ​ണ​ല്‍ നേ​രി​ടു​ന്ന ആ​റാ​മ​ത്തെ തോ​ല്‍വി​യാ​ണ്. ക്രെ​യ്ഗ് ഡേ​വ്‌​സ​​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ആ​ഴ്‌​സ​ണ​ലി​നെ വ​ന്‍ തോ​ല്‍വി​യി​ലേ​ക്കു വീ​ഴ്ത്തി​യ​ത്. പ്ര​തി​രോ​ധ​ക്കാ​ര​നും പ​ക​ര​ക്കാ​നു​മാ​യി ഇ​റ​ങ്ങി​യ ഹാ​ല്‍ റോ​ബ്‌​സ​ണ്‍ കാ​നു ഇ​റ​ങ്ങി 75-ാം സെ​ക്ക​ന്‍ഡി​ല്‍ വ​ല​കു​ലു​ക്കി വെ​സ്റ്റ് ബ്രോ​മി​നു ലീ​ഡ് ന​ല്‍കി.


12-ാം മി​നി​റ്റി​ല്‍ ഡേ​വ്‌​സ​ണ്‍ വെ​സ്റ്റ് ബ്രോം​വി​ച്ചി​നെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ 15-ാം മി​നി​റ്റി​ല്‍ അ​ല​ക്‌​സി​സ് സാ​ഞ്ച​സി​ന്‍റെ ഗോ​ള്‍ ഈ ​ലീ​ഡ് നി​ഷേ​ധി​ച്ചു. ചി​ലി​യ​ന്‍ താ​ര​ത്തി​ന്‍റെ ഈ ​പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ലെ 18-ാം ഗോ​ളാ​യി​രു​ന്നു. തോ​ല്‍വി​ക്കു പു​റ​മെ ഗോ​ള്‍കീ​പ്പ​ര്‍ പീ​റ്റ​ര്‍ ചെ​ക്കി​ന്‍റെ പ​രി​ക്കും ആ​ഴ്‌​സ​ണ​ലി​നെ നി​രാ​ശ​രാ​ക്കി. പ​ക​ര​മി​റ​ങ്ങി​യ ഡേ​വി​ഡ് ഓ​സ്പി​ന​യു​ടെ പി​ഴ​വാ​ണ് റോ​ബ്‌​സ​ണ്‍ കാ​നു​വി​നു ഗോ​ളൊ​രു​ക്കി​യ​ത്. ഹെ​ക്ട​ര്‍ ബെ​ല്ലേ​റി​നു​മാ​യി ഓ​സ്പി​ന കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.